Sub Lead

മുന്‍ കേന്ദ്രമന്ത്രിയും രാഹുലിന്റെ വിശ്വസ്തനുമായ ജിതിന്‍ പ്രസാദ ബിജെപിയിലേക്ക്

യുപിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ജിതിന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ കേന്ദ്രമന്ത്രിയും രാഹുലിന്റെ വിശ്വസ്തനുമായ ജിതിന്‍ പ്രസാദ ബിജെപിയിലേക്ക്
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജിതിന്‍ പ്രസാദ ബിജെപിയിലേക്ക്. യുപിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ജിതിന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

47കാരനായ ജിതിന്‍ പ്രസാദ രാഹുലിന്റെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശ് തിരഞ്ഞടുപ്പില്‍ ജിതിന്‍ ബിജെപിയില്‍ എത്തുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. കഴിഞ്ഞ വര്‍ഷം രാഹുലിന്റെ വിശ്വസ്തനായ ജ്യോതിരാദിത്യസിന്ധ്യയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ മതിയായ പരിഗണന ലഭിക്കാത്തതില്‍ ജിതിന്‍ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനിടെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചുമതല ഇദ്ദേഹത്തിന് ഹൈക്കമാന്റ് നല്‍കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it