Sub Lead

കോണ്‍ഗ്രസില്‍ അവഗണന; സി എം ഇബ്രാഹീം ജെഡിഎസിലേക്ക് മടങ്ങാനൊരുങ്ങുന്നു

കോണ്‍ഗ്രസില്‍ അവഗണന; സി എം ഇബ്രാഹീം ജെഡിഎസിലേക്ക് മടങ്ങാനൊരുങ്ങുന്നു
X

ബെംഗളൂരു: കോണ്‍ഗ്രസിലെ അവഗണന കാരണം മുന്‍ കേന്ദ്രമന്ത്രിയും മലയാളിയുമായ സി എം ഇബ്രാഹീം പാര്‍ട്ടി വിടാനൊരുങ്ങുന്നു. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ജെഡിഎസിലേക്കാണ് സി എം ഇബ്രാഹീം മടങ്ങുന്നതെന്നാണു സൂചന. കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കളില്‍ പ്രമുഖനായ സി എം ഇബ്രാഹീമിനെ പാര്‍ട്ടി തഴയുന്നുവെന്നാണ് ആരോപണം. ഏഴു തവണ എംഎല്‍എയായ റോഷന്‍ ബെയ്ഗ് സമാന ആരോപണമുന്നയിച്ച് കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് വിട്ടിരുന്നു. അതിനിടെ, ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സിഎം ഇബ്രാഹീമിനെ ബെംഗളൂരു ഫ്രേസര്‍ ടൗണിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. എന്നാല്‍ താനിപ്പോഴും കോണ്‍ഗ്രസ് എംഎല്‍സിയാണെന്നും ഡിസംബര്‍ 15നുശേഷം അനുയായികളുമായി ചര്‍ച്ച നടത്തി പാര്‍ട്ടി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സി എം ഇബ്രാഹീം പറഞ്ഞു. ഉടന്‍ തന്നെ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സി എം ഇബ്രാഹീമിന്റെ പഴയ വീടാണ് ജെഡിഎസെന്നും അദ്ദേഹം കുടുംബത്തില്‍ വല്യേട്ടനെപ്പോ ലെയാണെന്നും തിരിച്ചുവന്നാല്‍ ഞങ്ങള്‍ ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞകാലത്തെ തീരുമാനത്തിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധം തെറ്റിയിട്ടില്ല.കോണ്‍ഗ്രസ് എങ്ങനെയാണ് അദ്ദേഹത്തോട് പെരുമാറിയിരുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച മലയാളിയായ സി എം ഇബ്രാഹീം കര്‍ണാടകയിലേക്ക് താമസവും രാഷ്ട്രീയവും പറിച്ചുനടുകയായിരുന്നു.

Congress leader CM Ibrahim prepares to return to JDS

Next Story

RELATED STORIES

Share it