Sub Lead

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു വഴിയില്‍ ഉപേക്ഷിച്ചു

സ്വര്‍ണ ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. അക്രമിസംഘത്തില്‍ ആറുപേരുണ്ടായതായും തന്നെ മര്‍ദിച്ചതായും റഷീദ് ആരോപിക്കുന്നു.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു വഴിയില്‍ ഉപേക്ഷിച്ചു
X

മലപ്പുറം: മലപ്പുറത്ത് അക്രമിസംഘം കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു വഴിയില്‍ ഉപേക്ഷിച്ചു. ഡിസിസി ഓഫിസ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി റഷീദിനാണ് മര്‍ദ്ദനമേറ്റത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കു ശേഷം അക്രമി സംഘം തന്നെ താനൂരില്‍ ഇറക്കിവിട്ടതായി റഷീദ് പറയുന്നു. സ്വര്‍ണ ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. അക്രമിസംഘത്തില്‍ ആറുപേരുണ്ടായതായും തന്നെ മര്‍ദിച്ചതായും റഷീദ് ആരോപിക്കുന്നു.

റഷീദിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമിസംഘം രക്ഷപ്പെട്ടു. താനൂരില്‍ നിന്ന് മറ്റൊരു ഫോണില്‍ വിളിച്ച് റഷീദ് തന്നെ വിട്ടയച്ച കാര്യം പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം പോലിസില്‍ റഷീദ് ഹാജരായി. റഷീദില്‍ നിന്ന് മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം പോലിസ് അറിയിച്ചു.

വാഗണ്‍ ആര്‍ കാറിലെത്തിയ സംഘം ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് റഷീദിന്റെ ഭാര്യ പോലിസില്‍ പരാതി നല്‍കിയിരുന്നു. മലപ്പുറം കൊണ്ടോട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സംശയം.

Next Story

RELATED STORIES

Share it