Sub Lead

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ അഞ്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാല അടക്കം അഞ്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രണ്‍ദീപ് സുര്‍ജേവാലയെ കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിതാ ദേവ്, ലോക്‌സഭാ വിപ്പ് മണിക്കം ടാഗോര്‍, അസം നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ് എന്നിവരുടെ അക്കൗണ്ടുകളാണ് സസ്‌പെന്‍ഡ് ചെയ്തത്.

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ അഞ്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍
X

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്ത് ട്വിറ്റര്‍. മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സുര്‍ജേവാല അടക്കം അഞ്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രണ്‍ദീപ് സുര്‍ജേവാലയെ കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിതാ ദേവ്, ലോക്‌സഭാ വിപ്പ് മണിക്കം ടാഗോര്‍, അസം നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ് എന്നിവരുടെ അക്കൗണ്ടുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പുറമെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന കെ പി ബൈജുവിന്റെ അക്കൗണ്ടും സസ്‌പെന്റ് ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

അഞ്ച് നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിട്ടാല്‍ തങ്ങള്‍ ഇന്ത്യക്കുവേണ്ടി പോരാടുന്നതില്‍നിന്ന് പിന്തിരിയുമെന്ന് അവര്‍ കരുതുന്നത്. കോണ്‍ഗ്രസിന് ഇന്ത്യയ്ക്കുവേണ്ടി പോരാടാനുള്ള പാരമ്പര്യമുണ്ടെന്ന് മോദിക്ക് മനസ്സിലാവുന്നില്ലേ- അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ട്വിറ്റര്‍ രാഹുലിന്റെ അക്കൗണ്ട് പൂട്ടിയത്. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്ത നടപടിയില്‍ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിന്റെ നടപടിയെ കോടതി പ്രശംസിക്കുകയാണുണ്ടായത്. ഉത്തരവാദിത്വത്തോടെ പെരുമാറിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെയും അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്ത റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ട്വിറ്റര്‍ സ്വമേധയാ രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്തത്.

Next Story

RELATED STORIES

Share it