കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നു; പോപുലര്‍ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഒരു വിഷു ദിനം കൂടി സങ്കടത്തില്‍ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയി. സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് തന്നെ വര്‍ഗീയ ശക്തികള്‍ക്കും അക്രമികള്‍ക്കും എതിരേ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല.
വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ വിവിധ വര്‍ഗീയ സംഘടനകള്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വര്‍ഗീയ ശക്തികളെ നിലയ്ക്ക് നിര്‍ത്തണം. ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTസവാഹിരിയ്ക്കായി പ്രാര്ഥിച്ചെന്ന കര്മന്യൂസ് വാര്ത്ത വ്യാജം; ...
8 Aug 2022 9:20 AM GMTറോഡിലെ കുഴി: ജനങ്ങളെ റോഡില് മരിക്കാന് വിടാനാകില്ല ;രൂക്ഷ...
8 Aug 2022 9:08 AM GMT'ഓര്ഡിനന്സിലൂടെയാണ് ഭരണമെങ്കില് നിയമസഭയുടെ...
8 Aug 2022 8:36 AM GMTനോയിഡയില് യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ...
8 Aug 2022 8:07 AM GMT'രക്തം, ശരീരഭാഗങ്ങള്, നിലവിളി': ഗസയിലെ ഇസ്രായേല് ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMT