- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹകരണ ബാങ്കുകൾക്കെതിരായ നീക്കങ്ങൾ കേരളത്തെ ലക്ഷ്യംവെച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സമ്പാദ്യത്തെക്കുറിച്ച് ചിന്തിച്ച് ജീവിക്കാൻ മറന്നുപോയവരുണ്ട്. അത് അപകടകരമായ അവസ്ഥയാണ്. സമ്പാദ്യം എന്തിനാണെന്നു ചിന്തിക്കേണ്ട ഘട്ടമാണ്.

തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്കെതിരായ ചില നീക്കങ്ങൾ കേരളത്തെ ലക്ഷ്യംവെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ ബാങ്കുകൾ വഴിയാണ് ഗ്രാമങ്ങളിൽ ബാങ്കിങ് വ്യാപകമായത്. കേരളത്തിൽ ബാങ്കിങ് സാക്ഷരത ഉണ്ടാക്കിയത് സഹകരണ ബാങ്കുകളാണ്. കേരളാ ബാങ്കിനെതിരായ നീക്കങ്ങൾ ശക്തിപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാ ബാങ്കിന്റെ വിദ്യാർഥികൾക്കായുള്ള വിദ്യാനിധി സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പാദ്യത്തെക്കുറിച്ച് ചിന്തിച്ച് ജീവിക്കാൻ മറന്നുപോയവരുണ്ട്. അത് അപകടകരമായ അവസ്ഥയാണ്. സമ്പാദ്യം എന്തിനാണെന്നു ചിന്തിക്കേണ്ട ഘട്ടമാണ്. കുട്ടികളിൽ അമിതമായ സമ്പാദ്യ ബോധം ഉണ്ടാക്കാൻ പാടില്ല. തന്റെ കൈവശമുള്ള പണം തൊട്ടടുത്തിരിക്കുന്നവനെ സഹായിക്കാനുള്ളതാകണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു.
സഹകരണ ബാങ്കുകളെ ബാങ്ക് എന്ന് വിളിക്കാൻ പാടില്ലെന്ന ആർബിഐ പരസ്യം തെറ്റിദ്ധാരണാജനകമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. സഹകരണ സംഘങ്ങൾക്കുമേൽ ആർബിഐ നിബന്ധന കർശനമാക്കുന്നതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആർബിഐക്ക് നിവേദനം നൽകും. സഹകരണ മേഖലയിലെ നിക്ഷേപകർക്ക് ഇൻഷൂറൻസ് ബാധകമായിരിക്കില്ലെന്ന ആർബിഐ പരസ്യത്തിനെതിരെയാണ് വാസവൻ രംഗത്തെത്തിയത്. കേരളം പോലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും വാസവൻ വ്യക്തമാക്കി.
സഹകരണ സംഘങ്ങൾ ബാങ്കുകൾ എന്ന പേരിൽ പ്രവർത്തിക്കാൻ പാടില്ലെന്നാണ് ആർബിഐയുടെ പുതിയ നിർദ്ദേശം. 2020 സെപ്റ്റംബറിലെ ബാങ്കിങ് നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണ സംഘങ്ങൾക്ക് ആർബിഐ മുന്നറിയിപ്പ് നൽകിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















