Sub Lead

പോലിസിനെതിരായ ആരോപണങ്ങള്‍ ഒറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി

പോലിസിനെതിരായ ആരോപണങ്ങള്‍ ഒറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പോലിസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും അവയില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞു. പോലിസ് അതിക്രമം നടത്തിയെന്ന പല പരാതികളും വളരെ പഴയതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്തു നടപടിയാണു സ്വീകരിച്ചിട്ടുള്ളത്. ലോക്കപ്പ് മര്‍ദനം അനുവദിക്കില്ല എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ജനങ്ങള്‍ക്കെതിരെ അതിക്രമം ഉണ്ടായാല്‍ നടപടി എടുക്കും. 9 വര്‍ഷത്തെ ഭരണത്തിനിടെ കുറ്റക്കാരായ നിരവധി പോലിസുകാര്‍ പുറത്തായി. ഇപ്പോഴത്തെ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കും. ലോക്കപ്പുകള്‍ മര്‍ദന കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it