Sub Lead

ഫാഷിസത്തെ കുറിച്ച് ക്ലാസ്; അധ്യാപകനെ വേട്ടയാടാനുള്ള ശ്രമം ചെറുക്കണം: കാംപസ് ഫ്രണ്ട്

ഫാഷിസത്തെ കുറിച്ച് ക്ലാസ്; അധ്യാപകനെ വേട്ടയാടാനുള്ള ശ്രമം ചെറുക്കണം: കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ഫാഷിസത്തെ കുറിച്ച് ക്ലാസെടുത്ത അസി. പ്രഫസര്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റിയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് അദ്ദേഹത്തെ വേട്ടയാടാനുള്ള ശ്രമം ചെറുക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍ പറഞ്ഞു. ഈ മാസം 19നാണ് അധ്യാപകന്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വിഭാഗത്തില്‍ 'ഫാഷിസം ആന്റ് നാസിസം' എന്ന വിഷയത്തില്‍ ഓണ്‍ലൈനായി ക്ലാസ് എടുക്കുന്നത്. ലോക പ്രശസ്ത ചിന്തകനായ ബാര്‍ബറ ഹാരിസ് വൈറ്റ് 2003ല്‍ ഇന്ത്യയെ പ്രോട്ടോ ഫാഷിസ്റ്റ് എന്ന് പരാമര്‍ശിച്ചിരുന്നത് ക്ലാസില്‍ ചര്‍ച്ച ചെയ്തിരുന്നു.

ആര്‍എസ്എസിനെ പ്രോട്ടോ ഫാഷിസ്റ്റ് എന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് പൊതുവെ പ്രയോഗിക്കാറുള്ളതാണ്. ഇതും ക്ലാസില്‍ ചര്‍ച്ചാ വിഷയമായി. ഇതിനെതിരെയാണ് സംഘപരിവാരവും അനുബന്ധ സംഘടനകളും അധ്യാപകനെതിരേ രംഗത്തുവന്നിരിക്കുന്നത്. നിലവില്‍ വൈസ് ചാന്‍സിലര്‍ പ്രഫസര്‍ക്കെതിരേ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഫാഷിസത്തിനെതിരേ സംസാരിക്കുന്നത് സംഘപരിവാരം ഏറ്റെടുക്കുന്നത് സംഘപരിവാരത്തിന്റെ ഫാഷിസ്റ്റ് നിലപാട് കാരണമാണ്. രാജ്യത്ത് ഇതിനു മുമ്പും സംഘപരിവാരം അധ്യാപര്‍ക്കെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. സംഘപരിവാരത്തിന്റെ ജല്‍പ്പനങ്ങള്‍ക്ക് വഴങ്ങി അധ്യാപകനെ വേട്ടയാടരുതെന്നും അദ്ദേഹത്തിനെതിരായ നീക്കം അവസാനിപ്പിക്കണമെന്നും ആസിഫ് എം നാസര്‍ ആവശ്യപ്പെട്ടു.

Class on fascism; Attempt to hunt down teacher: Campus Front

Next Story

RELATED STORIES

Share it