Sub Lead

ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം;മധ്യപ്രദേശിലെ നീമുച്ചില്‍ നിരോധനാജ്ഞ

മുന്‍കൂര്‍ അനുമതിയില്ലാതെ ഘോഷയാത്ര, ധര്‍ണ, ഒത്തുചേരല്‍ എന്നിവ സംഘടിപ്പിക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി നീമുച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നേഹ മീണ അറിയിച്ചു

ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം;മധ്യപ്രദേശിലെ നീമുച്ചില്‍ നിരോധനാജ്ഞ
X

നീമുച്ച്: മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ മുസ്‌ലിം ആരാധനാലയത്തോട് ചേര്‍ന്ന് ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് ജില്ലയില്‍ സംഘര്‍ഷം. സംഘര്‍ത്തെ തുടര്‍ന്ന് നീമുച്ച് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നേഹ മീണ അറിയിച്ചു.

നീമുച്ചിലെ പഴയ കോടതി പരിസരത്ത് മുസ്‌ലിം ആരാധനാലയത്തോട് ചേര്‍ന്ന് ഒരുവിഭാഗമാളുകള്‍ ഹനുമാന്‍ പ്രതിമ സ്ഥാപിച്ചതാണ് തര്‍ക്കങ്ങളുടെ തുടക്കം. ഇത് വാക്കേറ്റത്തിനും കല്ലേറിലേക്കും നയിച്ചു. സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.സംഭവത്തില്‍ മൂന്ന് ഇരു ചക്ര വാഹനങ്ങള്‍ തകര്‍ന്നു.

മുന്‍കൂര്‍ അനുമതിയില്ലാതെ ഘോഷയാത്ര, ധര്‍ണ, ഒത്തുചേരല്‍ എന്നിവ സംഘടിപ്പിക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി നീമുച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നേഹ മീണ അറിയിച്ചു.അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

നീമുച്ചില്‍ മുസ്‌ലിം ആരാധനാലയത്തോട് ചേര്‍ന്നാണ് ഹനുമാന്‍ വിഗ്രഹം സ്ഥാപിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചതെന്ന് പോലിസ് സൂപ്രണ്ട് സൂരജ് കുമാര്‍സുരാജ് കുമാര്‍ പറഞ്ഞു. ഇതാണ് സംഘര്‍ഷത്തിലേക്കെത്തിയത്.പ്രദേശത്ത് മതിയായ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ആളുകള്‍ക്ക് വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സൂരജ് കുമാര്‍ വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു, അതേസമയം ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആര്‍ക്കുമെതിരേ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it