Sub Lead

സിവില്‍ സര്‍വ്വീസ് 2021; പ്രിലിമിനറി പരീക്ഷ ഇന്ന്

പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പരീക്ഷാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിവില്‍ സര്‍വ്വീസ് 2021; പ്രിലിമിനറി പരീക്ഷ ഇന്ന്
X

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് 2021 പരീക്ഷയുടെ പ്രാഥമിക പരീക്ഷ ഇന്ന്. ജൂണ്‍ 27 നായിരുന്നു ആദ്യം പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്, ഇന്ത്യന്‍ പോലിസ് സര്‍വ്വീസ് തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സിവില്‍ സര്‍വ്വീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി എല്ലാവര്‍ഷവും യുപിഎസ്‌സി നടത്തി വരുന്ന മത്സര പരീക്ഷയാണ് സിവില്‍ സര്‍വ്വീസ്.

പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പരീക്ഷാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവരെ പരീക്ഷ ഹാളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. വേരിഫിക്കേഷന്‍ സമയത്ത് ആവശ്യപ്പെട്ടാല്‍ മാസ്‌ക് മുഖത്ത് നിന്ന് മാറ്റാം. സുതാര്യമായ ചെറിയ ബോട്ടിലിനുള്ളില്‍ സാനിട്ടൈസര്‍ കയ്യില്‍ കരുതണം. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചാകണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കേണ്ട്. പരീക്ഷ ഹാളിനുള്ളില്‍ മാത്രമല്ല,സമീപത്തും ഇത്തരത്തില്‍ വേണം പെരുമാറാന്‍.

Next Story

RELATED STORIES

Share it