പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

കോഴിക്കോട്: പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ സിഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും സംസ്ഥാന പോലിസ് മേധാവി ഡിജിപി അനില്‍കാന്ത് നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്. പീഡനക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ജയസനില്‍ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെയാണ് സിഐ പീഡിപ്പിച്ചത്. പ്രതി ഇക്കാര്യം തന്റെ ഭാര്യയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പോലിസ് ക്വാട്ടേഴ്‌സില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പ്രതിയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ പണം വാങ്ങിയെന്നും പരാതിയുണ്ട്. 50000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഗള്‍ഫിലായിരുന്ന പ്രതിയെ ജയസനിലാണ് നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. സഹോദരനോടൊപ്പം സ്‌റ്റേഷനിലെത്തിയ പ്രതിയോട് സഹകരിച്ചാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. ഭാര്യയോട് പീഡന വിവരം പറഞ്ഞതിന് പിന്നാലെ പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രതി ഇക്കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്‌റ്റേഷനിലെത്തി സിഐക്കെതിരേ പീഡന പരാതി നല്‍കുകയായിരുന്നു. ഒരു റിസോര്‍ട്ട് ഉടമയില്‍ നിന്നു കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ ജയസനിലിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പീഡന വിവരം പുറത്തായത്.
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT