Sub Lead

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചത്; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചത്; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്
X

ബീജിംഗ്: കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്നതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും ചൈനീസ് വൈറോളജിസ്റ്റ്.

ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രിത ലബോറട്ടറിയിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചെടുത്തതെന്നും ലി മെങ് പറയുന്നു.

വെള്ളിയാഴ്ച ബ്രിട്ടീഷ് ടോക്ക് ഷോയായ 'ലൂസ് വിമിന്‍' എന്ന പരിപാടിയില്‍ ലി മെങ് കൊറോണ വൈറസിന്മേലുള്ള തന്റെ പരീക്ഷണങ്ങളെക്കുറിച്ച് വശദീകരിച്ചത്.

ഹോങ്കോംഗിലെ പൊതു ജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ അവരുടെ സൂപ്പര്‍വൈസര്‍ ഡിസംബര്‍ 31ന് വുഹാനില്‍ കണ്ടെത്തിയ പുതിയൊരു തരം സാര്‍സ് പോലുള്ള വൈറസിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതിന് വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളെയും പിന്നീട് തടഞ്ഞു.

കൊവിഡ് കേസുകള്‍ ഉയര്‍ന്ന് വന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നോട് മിണ്ടാതെ ഇരിക്കാന്‍ നിര്‍ദേശിച്ചു. ഇതിലൂടെ നിങ്ങള്‍ക്ക് തന്നെ ഈ കാര്യങ്ങള്‍ വായിച്ചാല്‍ മനസിലാക്കാൻ പറ്റുമെന്നും ലി മെങ് പറയുന്നു.

Next Story

RELATED STORIES

Share it