Sub Lead

ബിനീഷിന്റെ കുഞ്ഞിനെ തടവില്‍വച്ചെന്ന് പരാതി; കേസെടുക്കാന്‍ നിര്‍ദേശിച്ച് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറോട് അന്വേഷിക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ബിനീഷിന്റെ കുഞ്ഞിനെ തടവില്‍വച്ചെന്ന് പരാതി;  കേസെടുക്കാന്‍ നിര്‍ദേശിച്ച് ബാലാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു. ബിനീഷിന്റെ വീട്ടുകാരുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറോട് അന്വേഷിക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.

കേസ് എടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയ ബാലാവകാശ കമ്മീഷന്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് കാണിച്ച് ബിനീഷിന്റെ ഭാര്യാപിതാവാണ് ബാലാവകാശകമ്മീഷനെ സമീപിച്ചത്. പരാതി കിട്ടി മിനിട്ടുകള്‍ക്കുള്ളില്‍ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന്‍ ഇഡിയോട് കുട്ടിയെ കാണണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതോടെയാണ് ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിടാന്‍ ഇഡി തയ്യാറായത്.

Next Story

RELATED STORIES

Share it