Sub Lead

രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
X

ത്രിച്ചി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കു സമീപം നടുക്കാട്ടുപട്ടിയില്‍ കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുജിത് വില്‍സണ്‍ എന്ന കുട്ടിയാണ് സമീപത്തെ കുഴല്‍ക്കിണറിലേക്ക് കാല്‍ തെന്നി വീണത്. ഏഴ് വര്‍ഷം മുമ്പ് കുഴിച്ച 25 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണര്‍ മൂടിയ നിലയിലായിരുന്നു. കനത്ത മഴ കാരണം ഈയിടെ കുഴല്‍ക്കിണര്‍ തുറന്നതാണ് അപകടത്തിനു വഴിവച്ചത്. അഗ്നിശമന സേനയും പോലിസും നാട്ടുകാരും കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. ട്യൂബ് വഴി ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തും. ത്രിച്ചിയില്‍ നിന്ന് പ്രത്യേക സൗകര്യങ്ങളുള്ള വാഹനവും സംഭവസ്ഥലത്തെത്തിക്കും. മൂന്നുമണിക്കൂറിനുള്ളില്‍ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി ഗണേഷന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it