സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; പോലിസില്‍ പരാതി നല്‍കി
കഴിഞ്ഞ ശനിയാഴ്ചയാണ് എന്‍ വി രമണ ഇന്ത്യയുടെ 48ാാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ട്വിറ്റര്‍ ഉള്‍പ്പെടെ യാതൊരു സമൂഹമാധ്യമ അക്കൗണ്ടും ചീഫ് ജസ്റ്റിസിനില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ @NVRamanna എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നുള്ള ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. സംഭവത്തില്‍ ചീഫ് ജസ്റ്റിസ് പോലിസില്‍ പരാതി നല്‍കി. സമൂഹമാധ്യമങ്ങളിലൊന്നിലും തനിക്ക് അക്കൗണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടിലൂടെ വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു നടപടി.
കഴിഞ്ഞ ശനിയാഴ്ചയാണ് എന്‍ വി രമണ ഇന്ത്യയുടെ 48ാാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ട്വിറ്റര്‍ ഉള്‍പ്പെടെ യാതൊരു സമൂഹമാധ്യമ അക്കൗണ്ടും ചീഫ് ജസ്റ്റിസിനില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ @NVRamanna എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നുള്ള ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നയതന്ത്ര ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യയ്ക്കു കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത സാധനങ്ങള്‍ നല്‍കാന്‍ യുഎസ് തീരുമാനിച്ച് എന്നായിരുന്നു വ്യാജ അക്കൗണ്ടിലെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
വ്യാജ അക്കൗണ്ടിന് അയ്യായിരത്തിലേറെ ഫോളോവേഴ്‌സുണ്ടായിരുന്നു. കൊവിഷീല്‍ഡ് വൈറസ് വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഉറവിടങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.
RELATED STORIES
ലെബനനില് പേജറുകള് പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള് ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്ക്ക പട്ടികയില് 255...
17 Sep 2024 3:38 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള് കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്പേട്ടില് വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്ശം; പാര്ട്ടി എംപിയോട് രാജി വയ്ക്കാന്...
17 Sep 2024 11:49 AM GMTഅധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരേ പരാതി നല്‍കി 10ഓളം വിദ്യാര്ഥികള്
17 Sep 2024 10:32 AM GMT