Sub Lead

കോഴി ലോറി മറിഞ്ഞു; ചത്തകോഴികളുമായി വീട്ടിലേക്ക് പാഞ്ഞ് നാട്ടുകാര്‍

കോഴി ലോറി മറിഞ്ഞു; ചത്തകോഴികളുമായി വീട്ടിലേക്ക് പാഞ്ഞ് നാട്ടുകാര്‍
X

കോട്ടയം: കോട്ടയം നാഗമ്പടത്ത് ചെമ്പരത്തിമൂട് വളവില്‍ കോഴി ലോറി മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഇതോടെ പ്രദേശവാസികള്‍ ഓടിയെത്തി ചത്തുകിടന്ന കോഴികളെ കൊണ്ടുപോയി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നിരവധി പേര്‍ ചാക്കിലും സൈക്കിളിലും ബൈക്കിലും കാറിലും ഓട്ടോയിലും ജീപ്പിലുമായി ചത്തകോഴികളെ കൊണ്ടുപോയതായും റിപോര്‍ട്ടുകള്‍ പറയുന്നു.

ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. മൂവാറ്റുപുഴയിലുള്ള സ്വകാര്യ ചിക്കന്‍ സെന്ററില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി. വാഹനത്തില്‍ 1,700 കോഴികളാണ് ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ റോഡില്‍ ചിതറിവീണു. ഇതോടെ കോഴികള്‍ കൂട്ടത്തോടെ ചാവുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ കോഴികളില്‍ ഏകദേശം 500 എണ്ണത്തിന് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. ഇവയെ ലോറിക്കാര്‍ കൊണ്ടുപോയപ്പോള്‍ ചത്ത കോഴികള്‍ അവിടെ കിടന്നു. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഗാന്ധിനഗര്‍ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it