Sub Lead

ഛത്തീസ് ഗഢ് സര്‍ക്കാരും പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കുന്നു

ഛത്തീസ് ഗഢ് സര്‍ക്കാരും പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കുന്നു
X

റായ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരും പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കുന്നു. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമായി ഛത്തീസ്ഗഢ് മാറും. നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി രവീന്ദ്ര ചൗബെ പറഞ്ഞു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കുമെന്നും ഛത്തീസ്ഗഢിലെ ജനവികാരത്തിന് എതിരാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന കേരളവും മമതാ ബാനര്‍ജി മുഖ്യമന്ത്രിയായ പശ്ചിമബംഗാളും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളാണ് സിഎഎ വിവേചനപരമാണെന്നു ചൂണ്ടിക്കാട്ടി ഇതിനു മുമ്പ് പ്രമേയം പാസാക്കിയത്. സംസ്ഥാനത്ത് നിയമത്തിനെതിരേ വന്‍ പ്രതിഷേധമാണുണ്ടാവുന്നത്. സംസ്ഥാനത്ത് പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, ഒബിസി എന്നിവര്‍ ഗണ്യമായ തോതിലുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. ഭൂരഹിതരും നിരക്ഷരരുമാണ്. നിയമപ്രകാരം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനു അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തെ സിഎഎ ഇല്ലാതാക്കുകയാണെന്നും കത്തില്‍ വിവരിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it