സ്വപ്‌നയ്ക്ക് വീണ്ടും നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതി റമീസിനെയും ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ എത്തിച്ചത്.
ആറ് ദിവസത്തെ ചികിത്സയ്ക്കു ശേഷം ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്വപ്‌നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്കു മൂന്നോടെ സ്വപ്‌നയെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റി.
കഴിഞ്ഞ തിങ്കളാഴ്ച സിജിയില്‍ വ്യതിയാനം കണ്ടതിനു പിന്നാലെ മെഡിസിന്‍ വിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മാനസിക സമ്മര്‍ദം മൂലം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ അളവു നേരിയ തോതില്‍ കുറഞ്ഞതാണ് ശാരീരിക അസ്വസ്ഥതയ്ക്കു കാരണമായതെന്നു മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു വനിതാ തടവുകാര്‍ക്കുള്ള സെല്ലില്‍ കിടത്തിയാണ് ചികിത്സ നടത്തിയത്. രക്തപ്രവാഹം സാധാരണ നിലയിലായെന്നു വ്യക്തമായ സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ് ചെയ്ത്. എന്നാല്‍ ഞായറാഴ്ച വൈകിട്ട് വീണ്ടുംനെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
RELATED STORIES
എസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്നു
20 May 2022 4:19 PM GMTഹിജാബി പ്രതീകമായ ബിബി മുസ്കാന് മരണപ്പെട്ടുവോ...?
20 May 2022 2:25 PM GMTപോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം ശനിയാഴ്ച
20 May 2022 1:02 PM GMTസംഘികളുടെ മുഖത്ത് നോക്കി സംസാരിക്കുന്ന സിനിമ
20 May 2022 12:46 PM GMTകോടതി കാണും മുമ്പേ മുദ്രവച്ച കവറിലെ വിവരം പുറത്ത്?
20 May 2022 11:15 AM GMTക്രൈസ്തവവെറി മൂത്ത അമേരിക്ക |THEJAS NEWS
19 May 2022 4:44 PM GMT