Sub Lead

'മേയർ ധിക്കാരം കുറക്കണം, നിങ്ങള്‍ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കും'; രമേശ് ചെന്നിത്തല

മേയർ ധിക്കാരം കുറക്കണം, നിങ്ങള്‍ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കും; രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കരാര്‍ നിയമനത്തിന് ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി കോര്‍പറേഷനിലെ പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്.ഈ സര്ക്കാര്‍ വന്നതിൻ്റെ ഗുണം ജനങ്ങൾക്ക് ബോധ്യപ്പെട്ടു.പെൻഷൻ ഇല്ല, കിറ്റ് ഇല്ല.ബന്ധു നിയമനം , അഴിമതി എന്നിവ മാത്രം നടക്കുന്നു.ആനാവൂർ നാഗപ്പൻ മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നു.കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണ്

മേയറുടെ പേരില്‍ കത്ത് തയ്യാറാക്കിയതിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച്നെ ഏൽപ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടു പോകാനാണ്.പങ്ക് കച്ചവടത്തിൽ വിഹിതം കിട്ടാത്തവർ ആണ് കത്ത് പുറത്താക്കിയത്.മേയർ ധിക്കാരം കുറയ്ക്കണം.മേയര്‍ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it