- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചന്ദ്രയാന്‍ രണ്ട് പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം പുറത്തുവിട്ടു
ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്ത് വിട്ടത്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. അപ്പോളോ ഗര്‍ത്തവും, മെര്‍ ഓറിയന്റലും ചിത്രത്തില്‍ കാണാം. ചന്ദ്രന്റെ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 2 ഇപ്പോളുള്ളത്.
ഓഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു.
ഇപ്പോള്‍ ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.
അന്തിമ ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്റര്‍ വേര്‍പെടും. സെപ്റ്റംബര്‍ നാലിനാണ് ഇത് സംഭവിക്കുക. ഇതോടെ ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. സെപ്റ്റംബര്‍ ഏഴിന് രാത്രി 1.40ന് ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതി തയ്യാറാക്കയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















