Sub Lead

ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫിസിനു മുമ്പില്‍ ചക്മ സമുദായക്കാരുടെ പ്രതിഷേധം

ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയിലെ കതഖാലി ബുദ്ധ വിഹാരത്തിന് ജനക്കൂട്ടം തീയിട്ടതായി ആരോപിക്കപ്പെട്ടിരുന്നു

ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫിസിനു മുമ്പില്‍ ചക്മ സമുദായക്കാരുടെ പ്രതിഷേധം
X

അഗര്‍ത്തല: ബംഗ്ലാദേശിലെ ബുദ്ധ ദേവാലയങ്ങള്‍ തകര്‍ത്ത സംഭവത്തിനെതിരേ ത്രിപുരയിലെ ചക്മ സമുദായത്തിലെ ആറ് സംഘടനകള്‍ അഗര്‍ത്തലയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ ഓഫിസിനു മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.ചക്മ ബുദ്ധക്ഷേമ സമിതി, യങ് ചക്മ അസോസിയേഷന്‍, ത്രിപുര ചക്മ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ചക്മ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ത്രിപുര റെജ്യോ ചക്മ ഗബുച്യ ജോഡ എന്നിവയാണ് പതിഷേധപ്രകടനം നടത്തിയ സംഘടനകള്‍.ഒക്ടോബര്‍ 24 ന് ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയിലെ കതഖാലി ഫോറസ്റ്റ് ബുദ്ധ വിഹാരത്തിന് ജനക്കൂട്ടം തീയിട്ടതായി ആരോപിക്കപ്പെട്ടിരുന്നു.

ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ചക്മ സമുദായത്തില്‍ നിന്നുള്ള എട്ട് പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദോശില്‍ അടുത്തിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ തുര്‍ച്ചായായിരുന്നു ഇതും. ആക്രമണം സംബന്ധിച്ച് പ്രതിഷേധിച്ചും ബുദ്ധമതക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് ആവശ്യരപ്പെട്ടും ചക്മ സമുദായ സംഘടനകള്‍ അഗര്‍ത്തലയിലെ ഹൈക്കമ്മീഷന്‍ ഓഫിസ് വഴി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിവേദനം സമര്‍പ്പിച്ചു. ഒക്ടോബര്‍ 13ന് തുടങ്ങിയ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന 19 ബുദ്ധ വിഹാരങ്ങളും നിരവധിഹിന്ദു ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു.

അക്രമികളെ പിടികൂടാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന ആരോപണം ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യില്‍ പ്രചരിക്കുന്നതുപോലെ വ്യാപകമായ അക്രമങ്ങള്‍ ബംഗ്ലാദേശില്‍ ഉണ്ടാകുന്നില്ല എന്നാണ് അവിടുത്തെ സര്‍ക്കാറിന്റെ പ്രതികരണം. ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ സംഭവങ്ങളെ തുര്‍ന്നാണ് ഹിന്ദുത്വര്‍ ത്രിപുരയില്‍ വ്യാപകമായ മുസ്്‌ലിം വേട്ട നടത്തിയത്.

Next Story

RELATED STORIES

Share it