Sub Lead

സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് പരീക്ഷാഫലം പ്ര​സി​ദ്ധീ​ക​രി​ച്ചു

92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.

സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് പരീക്ഷാഫലം പ്ര​സി​ദ്ധീ​ക​രി​ച്ചു
X

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്.പരിശോധിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്‌കൂള്‍ കോഡും പരീക്ഷാ റോള്‍ നമ്പറും ആവശ്യമാണ്.

88.78 ശതമാനമാണ് ഇത്തവണ വിജയം. 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. മാര്‍ക്ക് അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് ഇത്തവണ ഉണ്ടായിരിക്കില്ല. തിരുവനന്തപുരം മേഖലയിലാണ് കൂടിയ വിജയശതമാനം (97.67). കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി പ്രതിസന്ധികള്‍ക്ക് ഇടയിലാണ് ഇത്തവണ പരീക്ഷകള്‍ നടന്നത്. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്. 4,984 കേന്ദ്രങ്ങളിലായി 11,92,961 വിദ്യാര്‍ഥികളാണ് ഇത്തവണ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ എഴുതിയത്. ഇതില്‍ 3.24 ശതമാനം വിദ്യാര്‍ഥികള്‍ (38686 പേര്‍) 95 ശതമാനത്തിലേറെ മാര്‍ക്ക് നേടി. 13.24 ശതമാനം വിദ്യാര്‍ഥികള്‍ (157934 പേര്‍) 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്.





Next Story

RELATED STORIES

Share it