Sub Lead

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.46 ശതമാനം വിജയം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിലും തിരുവനന്തപുരം റീജ്യന്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി.

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.46 ശതമാനം വിജയം
X

ന്യൂഡല്‍ഹി: സിബിഎസ് ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 91.46 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. കഴിഞ്ഞ വര്‍ഷത്തേ വിജയ ശതമാനത്തേക്കാള്‍ നേരിയ വര്‍ധനയാണ് ഇക്കുറി. കഴിഞ്ഞവര്‍ഷം ഇത് 91.10% ആയിരുന്നു. 18,73,015 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 17,13,121 പേര്‍ ഉപരിപഠനത്തിന് ഉപരിപഠനത്തിന് അര്‍ഹരായി. മേഖലാ അടിസ്ഥാനത്തിലുള്ള വിജയ ശതമാനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസൈന്‍മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലായിരിക്കും ഫലം തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. cbseresults.nic.in, cbse.nic.in, results.nic.iി എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. എസ് എം എസ് ആയി ലഭിക്കാന്‍: രജിസ്റ്റേഡ് മൊബൈല്‍ നമ്ബറില്‍ നിന്ന് 77382 99899 എന്ന നമ്ബറിലേക്ക് എസ്എംഎസ് അയക്കണം.



Next Story

RELATED STORIES

Share it