Sub Lead

ചിദംബരത്തെ ചോദ്യംചെയ്യാം; പക്ഷേ, അന്തസ്സിനു ക്ഷതമേല്‍പ്പിക്കരുതെന്ന് കോടതി

ചിദംബരത്തിന്റെ അന്തസ്സിനു ക്ഷതമേല്‍ക്കുന്ന പെരുമാറ്റം ഉണ്ടാവരുതെന്നും ദിവസവും അരമണിക്കൂര്‍ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നും ജഡ്ജി ഉത്തരവിട്ടു.

ചിദംബരത്തെ ചോദ്യംചെയ്യാം; പക്ഷേ, അന്തസ്സിനു ക്ഷതമേല്‍പ്പിക്കരുതെന്ന് കോടതി
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ നാലുദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഇതനുസരിച്ച് തിങ്കളാഴ്ച വരെ സിബിഐയ്ക്ക് ചോദ്യം ചെയ്യാമെങ്കിലും കോടതി ചില ഉപാധികളും വച്ചു. ചിദംബരത്തിന്റെ അന്തസ്സിനു ക്ഷതമേല്‍ക്കുന്ന പെരുമാറ്റം ഉണ്ടാവരുതെന്നും ദിവസവും അരമണിക്കൂര്‍ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. ചോദ്യംചെയ്യാന്‍ അഞ്ചുദിവസം വിട്ടുകിട്ടണമെന്ന സിബിഐയുടെ ആവശ്യത്തിന്‍മേലാണ് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി അജയ് കുമാര്‍ കുഹാറിന്റെ ഉത്തരവ്. കേസില്‍ നേരത്തേ അറസ്റ്റിലായ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങിയെന്നും ചിദംബരത്തിനും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി തള്ളി.

മൂന്നുമണിക്കൂറോളം നീണ്ട വാദപ്രതിവാദള്‍ക്കൊടുവിലാണ് സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചത്. വാദത്തിനിടെ, ചിദംബരം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് സിബിഐയ്ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരോപിച്ചു. കേസില്‍ കുറ്റപത്രം തയ്യാറാക്കുന്ന ജോലി അന്തിമഘട്ടത്തിലാണെന്നും ഫലപ്രദമായ അന്വേഷണം ചിദംബരത്തിന്റെ സാന്നിധ്യത്തിലേ നടക്കൂവെന്നും അദ്ദേഹം പറഞ്ഞു. ചിദംബരത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ അഭിഷേക് മനു സിങ് വി, കപില്‍ സിബല്‍ എന്നിവരാണു ഹാജരായത്.







Next Story

RELATED STORIES

Share it