Sub Lead

കൈക്കൂലി: രണ്ട് ഇഡി ഉദ്യോഗസ്ഥര്‍ ഗുജറാത്തില്‍ അറസ്റ്റില്‍

കൈക്കൂലി: രണ്ട് ഇഡി ഉദ്യോഗസ്ഥര്‍ ഗുജറാത്തില്‍ അറസ്റ്റില്‍
X

അഹമ്മദാബാദ്: സൂറത്ത് ആസ്ഥാനമായുള്ള വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനു രണ്ട് ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഇഡിയുടെ അഹമ്മദാബാദ് ശാഖാ ഡെപ്യൂട്ടി ഡയറക്ടര്‍ പൂര്‍ണ കാം സിങ്, അസി. ഡയറക്ടര്‍ ഭുവനേശ് കുമാര്‍ എന്നിവരെയാണ് വ്യാപാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. സൂറത്ത് ആസ്ഥാനമായുള്ള വ്യവസായിയില്‍ നിന്ന് 75 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും 5 ലക്ഷം രൂപയാണ് ആദ്യ തവണ വാങ്ങിയതെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 104 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ഗുജറാത്ത് ആസ്ഥാനമായുള്ള സ്ഥാപന ഉടമയില്‍ നിന്ന് 75 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. സിബിഐ സംഘം അഹമ്മദാബാദ് ഹെല്‍മെറ്റ് സര്‍ക്കിളിലെ ഇഡി ഓഫിസില്‍ പരിശോധന നടത്തുമെന്നും അറിയിച്ചു. ബാങ്ക് തട്ടിപ്പ് കേസില്‍ പി കെ സിങും കുമാറും ചോദ്യം ചെയ്യലിനായി വ്യവസായിയെയും മകനെയും ഇക്കഴിഞ്ഞ ഏപ്രില്‍ 22, മെയ് 25 തിയ്യതികളില്‍ അഹമ്മദാബാദിലെ ഇഡി ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. ജൂണ്‍ 18ന് നോട്ടീസ് പ്രകാരം ഇഡി ഓഫിസിലെത്തിയപ്പോള്‍ ഇരുവരും മര്‍ദ്ദിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും കേസ് ഒതുക്കാന്‍ 75 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് പരാതി. പരാതിക്കാരനോട് കൈക്കൂലിയെക്കുറിച്ച് കോഡ് ഭാഷയില്‍ സംസാരിക്കണമെന്നും ഒരു ലക്ഷത്തിന് ഒരു കിലോ എന്ന് പറയണമെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.

CBI arrests two ED officers for taking bribe in Ahmedabad

Next Story

RELATED STORIES

Share it