ദേവസ്വം മന്ത്രിക്കെതിരായ ജാതി വിവേചനം ഞെട്ടിക്കുന്നത്; യുക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സമൂഹത്തില്‍ ആരും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്. മന്ത്രിയുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കും. മന്ത്രി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വല്ലാതെ ഞെട്ടിപ്പിക്കുന്നതാണ്. മന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ ആയിട്ടില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ പറഞ്ഞതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. നമ്മുടെ സമൂഹത്തില്‍ നടക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൂടി അഭിപ്രായമറിഞ്ഞ ശേഷം എന്ത് നടപടി സ്വീകരിക്കണോ ആ യുക്തമായ നടപടി സ്വീകരിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്...
27 April 2024 5:55 AM GMT'മുസ് ലിം വോട്ട് വേണം, സ്ഥാനാര്‍ഥികളെ വേണ്ട'; മഹാരാഷ്ട്ര കോണ്‍ഗ്രസ്...
27 April 2024 5:48 AM GMTപ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ്...
27 April 2024 5:36 AM GMTമനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMT