Sub Lead

ജാതി അധിക്ഷേപം; സിപിഎം ഗ്രാമപ്പഞ്ചായത്തംഗം രാജിവച്ചു

ജാതി അധിക്ഷേപം; സിപിഎം ഗ്രാമപ്പഞ്ചായത്തംഗം രാജിവച്ചു
X

കോഴിക്കോട്: ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വം കൈവിട്ടതോടെ സിപിഎം ഗ്രാമപ്പഞ്ചായത്തംഗം രാജിവച്ചു. മുക്കം കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തംഗവും സിപിഎം പ്രവര്‍ത്തകനുമായ കെ എസ് അരുണ്‍ കുമാറാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. തന്നെ ജാതീയമായി അധിക്ഷേപിച്ച ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് അരുണ്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിഷയത്തില്‍ പാര്‍ട്ടി ഒപ്പം നിന്നിരുന്നില്ല. മാത്രമല്ല, അരുണ്‍കുമാറിനെ ജില്ലാ നേതൃത്തിലെ ചിലര്‍ തള്ളിപ്പറയുകയും ചെയ്തതോടെയാണ് രാജിവച്ചത്. വോട്ടര്‍മാരോട് ക്ഷമ ചോദിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെഅരുണ്‍കുമാര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു.


അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വോട്ടര്‍മാര്‍ ക്ഷമിക്കണം

മാനസികമായി ഉള്‍ക്കൊണ്ട് പോവാന്‍ കഴിയാത്തത് കൊണ്ടാണ്. സഹ മെമ്പര്‍ ജാതിപരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളിപ്പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെംബര്‍ സ്ഥാനത്തു നിന്നു രാജിവയ്ക്കുകയാണ് എന്ന് അറിയിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി.

മാനസികമായി ഉള്‍ക്കൊണ്ട് പോവാന്‍ കഴിയാത്തതു കൊണ്ടാണ്.. ദയവു ചെയ്തു ക്ഷമിക്കണം.

'ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു '

Next Story

RELATED STORIES

Share it