കോട്ടയത്ത് എച്ച് വൺ എൻ വൺ ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസ്
കോട്ടയം മെഡിക്കൽ കോളെജിനും രണ്ട് സ്വകാര്യ ആശുപത്രികൾക്കുമെതിരെയാണ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുന്നത്.
കോട്ടയം: കോട്ടയത്ത് എച്ച് വൺ എൻ വൺ ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസ്. കോട്ടയം മെഡിക്കൽ കോളെജിനും രണ്ട് സ്വകാര്യ ആശുപത്രികൾക്കുമെതിരെയാണ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. മരിച്ച ഇടുക്കി സ്വദേശി ജേക്കബിൻറെ മകൻ നൽകിയ പരാതിയിലാണ് നടപടി. ഡോക്ടർമാരുടേയും ജീവനക്കാരുടേയും ഭാഗത്തു നിന്നുണ്ടായ വീഴ്ചയെപ്പറ്റിയും അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് ഇടുക്കി സ്വരാജ് സ്വദേശിയായ ജേക്കബ് തോമസ് ചികിത്സ കിട്ടാതെ മരിച്ചത്. എച്ച് വൺ എൻ വൺ ബാധയെ തുടർന്ന് ശ്വാസ തടസം നേരിട്ട രോഗിയെ ഇന്നലെ ഉച്ചയ്ക്ക് രണ്ടേ കാലോടെ കോട്ടയം മെഡിക്കൽ കോളെജിൽ എത്തിക്കുകയായിരുന്നു. എന്നാൽ ബെഡും വെന്റിലേറ്ററും ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു. തുടർന്ന് മാതാ, കാരിത്താസ്, ഭാരത് തുടങ്ങിയ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കുകയായിരുന്നു.
നാലുമണിയോടെ മെഡിക്കൽ കോളെജിൽ തിരിച്ചെത്തിയപ്പോഴും ഡോക്ടർമാർ പരിശോധിച്ചില്ലെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ ആംബുലന്‍സില്‍ വെച്ച് തങ്ങള്‍ രോഗിക്ക് പ്രാഥമിക ചികില്‍സ നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ആശുപത്രിയിലെ എതെങ്കിലും നേഴ്‌സോ ഡോക്ടറോ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, രോഗി എത്തിയ വിവരം അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ അറിയിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായെന്നാണ് മെഡിക്കൽ കോളെജ് സൂപ്രണ്ട് ടി കെ ജയകുമാറിന്റെ വിശദീകരണം. ആംബുലൻസിൽ രോഗി കാത്തു നിൽക്കുന്നത് പിആർഒ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ അറിയിച്ചില്ല. വെന്റിലേറ്റർ ഉണ്ടോയെന്നാണ് രോഗിയുടെ മകൾ അന്വേഷിച്ചതെന്നും പിആർഒ ഇത് തിരക്കുന്നതിനിടെ തർക്കമുണ്ടാക്കി ആംബുലൻസുമായി ബന്ധുക്കൾ പോയെന്നും സൂപ്രണ്ട് വിശദീകരണം നൽകി.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT