പശുവിനെ അപമാനിച്ചെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻറെ പരാതി കെട്ടിച്ചമച്ചതെന്ന് പോലിസ്
ആ കേസ് തീർപ്പാക്കിയതാണ്, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ പറയുന്നത് പോലെ വർഗീയ പരാമർശങ്ങൾ ഒന്നും തന്നെ സാജൻറെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
കാസർഗോഡ്: പശുവിനെ അപമാനിച്ചെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻറെ പരാതി കെട്ടിച്ചമച്ചതെന്ന് പോലിസ്. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനായ ചന്ദ്രൻറെ പരാതിയില്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വെള്ളരിക്കുണ്ടിലെ പാത്തിക്കര സാജന്‍ എബ്രഹാമിനെതിരെ പോലിസ് കേസെടുത്തിരുന്നു. ഇതിനെതിരേ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനായ എളേരി കണ്ടത്തിന്‍കര ചന്ദ്രന്‍ എന്നയാളുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി സജീവിൻറെ നിര്‍ദ്ദേശ പ്രകാരം വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് എടുത്തത്. എന്നാൽ പരാതിയിൽ പറയുന്ന ഒരു സംഭവം അവിടെ നടന്നില്ലെന്ന് വെള്ളരിക്കുണ്ട് സിഐ തേജസ് ന്യുസിനോട് പറഞ്ഞു.
പോലിസ് പറയുന്നത് ഇങ്ങനെ
"ആ കേസ് തീർപ്പാക്കിയതാണ്, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ പറയുന്നത് പോലെ വർഗീയ പരാമർശങ്ങൾ ഒന്നും തന്നെ സാജൻറെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സാജൻ കോൺഗ്രസ് പ്രവർത്തകനും ചന്ദ്രൻ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനുമാണ്. ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ ചായക്കടയിൽ നടന്നിരുന്നു. പരാതി തെറ്റാണെന്ന് തെളിഞ്ഞാൽ കേസ് പിൻവലിക്കാറുണ്ട്".
കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഒരു കടയിലിരുന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാഷ്ട്രീയ ചർച്ചയെ വർഗീയ പരാമർശമാക്കി കെട്ടിച്ചമയ്ക്കുകയായിരുന്നു. പശുവിനെ ആക്ഷേപിച്ചാണ് സാജൻ സംസാരിച്ച് തുടങ്ങിയതെന്ന് ചന്ദ്രൻ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ പോലിസ് വിശദീകരണവുമായി എത്തിയിരുന്നു. പശുവിനെ ആക്ഷേപിച്ചതിനല്ല വർഗീയ പരാമർശം നടത്തിയതിനാണ് കേസെടുത്തതെന്നായിരുന്നു വിശദീകരണം.
RELATED STORIES
കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT12 വയസില്‍ താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1 Jun 2023 8:35 AM GMTസ്കൂളുകളുടെ മധ്യവേനലവധി ഇനിമുതല്‍ ഏപ്രില്‍ 6ന്; ജൂണ്‍ ഒന്നിനു തന്നെ...
1 Jun 2023 8:24 AM GMT