Sub Lead

ബിനോയ്‌ക്കെതിരായ ലൈംഗിക ചൂഷണ പരാതി: മുംബൈ പോലിസ് കണ്ണൂരിലെത്തി

എസ്‌ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് അന്വേഷണവുമായി ബന്ധപ്പെട്ടു കണ്ണൂരിലെത്തിയത്. കേസില്‍ മുംബൈ അന്ധേരി കോടതിയില്‍ വെള്ളിയാഴ്ച എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു

ബിനോയ്‌ക്കെതിരായ ലൈംഗിക ചൂഷണ പരാതി: മുംബൈ പോലിസ് കണ്ണൂരിലെത്തി
X

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന മുംബൈ പോലിസ് കണ്ണൂരിലെത്തി പോലിസ് മേധാവിയെ കണ്ടു. എസ്‌ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് അന്വേഷണവുമായി ബന്ധപ്പെട്ടു കണ്ണൂരിലെത്തിയത്. കേസില്‍ മുംബൈ അന്ധേരി കോടതിയില്‍ വെള്ളിയാഴ്ച എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

അതേസമയം പരാതിയില്‍ മുംബൈ പോലിസ് സാക്ഷി മൊഴി രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം ബിനോയിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മൂന്നു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ബിനോയ് കോടിയേരിക്ക് പോലിസ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മുംബൈ ഓഷിവാര പോലിസാണ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശി പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it