Sub Lead

ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ഷിയാസ് കരീമിനെതിരേ കേസ്

ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ഷിയാസ് കരീമിനെതിരേ കേസ്
X

കാസര്‍കോട്: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും മോഡലുമായ ഷിയാസ് കരീമിനെതിരേ പോലിസ് കേസെടുത്തു. കാഞ്ഞങ്ങാട് സ്വദേശിനിയായ ജിം ട്രെയിനര്‍ നല്‍കിയ പരാതിയിലാണ് ചന്തേര പോലിസ് കേസെടുത്തത്. എറണാകുളത്ത് ജിംനേഷ്യത്തിലെ ട്രെയിനറായ യുവതിയാണ് പരാതി നല്‍കിയത്. നടനുമായി സൗഹൃദത്തിലാവുകയും പീന്നീട് വിവാഹവാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നു. ഇതിനുപുറമെ 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍ ജി പി മനുരാജിന്റെ നേതൃത്വത്തില്‍ ചന്തേര പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Next Story

RELATED STORIES

Share it