Sub Lead

പുല്‍വാമയിലേതെന്ന പേരില്‍ പ്രചരിക്കുന്നത് ഇറാഖിലേയും സിറിയയിലേയും സ്ഫോടന ദൃശ്യങ്ങള്‍

പുല്‍വാമയിലെ സായുധാക്രമണം എന്ന് അവകാശപ്പെട്ടുള്ള രണ്ടു സിസിടിവി ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇറാഖിലും സിറിയയിലും നടന്ന സ്‌ഫോടന ദൃശ്യങ്ങളാണ് പുല്‍വാമയിലേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ആള്‍ട്ട് ന്യൂസ് തെളിവ് സഹിതം വ്യക്തമാക്കുന്നു.

പുല്‍വാമയിലേതെന്ന പേരില്‍ പ്രചരിക്കുന്നത്  ഇറാഖിലേയും സിറിയയിലേയും സ്ഫോടന ദൃശ്യങ്ങള്‍
X

40ല്‍ അധികം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി നേരിട്ട കാര്‍ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പുല്‍വാമയിലേതെന്ന പേരില്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യാജം. പുല്‍വാമയിലെ സായുധാക്രമണം എന്ന് അവകാശപ്പെട്ടുള്ള രണ്ടു സിസിടിവി ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇറാഖിലും സിറിയയിലും നടന്ന സ്‌ഫോടന ദൃശ്യങ്ങളാണ് പുല്‍വാമയിലേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ആള്‍ട്ട് ന്യൂസ് തെളിവ് സഹിതം വ്യക്തമാക്കുന്നു.



















ആദ്യ വീഡിയോ ദൃശ്യം ഇറാഖിലേത്

വീതിയേറിയ ഹൈവേയിലൂടെ വാഹന വാഹന വ്യൂഹം നിരയായി നീങ്ങുന്നതിന്റെ വിദൂര ദൃശ്യമാണ് ആദ്യ വീഡിയോയിലുള്ളത് തുടര്‍ന്ന് ഉഗ്രസ്‌ഫോടനം നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മൂന്നു ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. 22000 പേര്‍ കാണുകയും 600ല്‍ അധികം പേര്‍ ഇതു പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതേ വീഡിയോ തന്നെ ഐ ലൗ പഞ്ചാബ് എന്ന ഫേസ് ബുക്ക് പേജിലൂടെയും പുല്‍വാമയിലേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍, 2008 മാര്‍ച്ച് അഞ്ചിന് ഇറാഖില്‍ നടന്ന സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യമാണിതെന്ന് ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു. ട്രക്ക് ബോംബ് എന്ന തലക്കെട്ടില്‍ യൂറ്റിയൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയുടെ മുഴുവന്‍ വിശദാംശങ്ങളും സംഭവം നടന്നത് ഇറാഖിലാണെന്ന് വ്യക്തമാക്കുന്നു. പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഈ വീഡിയോക്ക് പുല്‍വാമയുമായി ബന്ധമുണ്ടാകാന്‍ വിദൂര സാധ്യതപോലുമില്ലെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു.

രണ്ടാമത്തെ വീഡിയോ ദൃശ്യം സിറിയയിലേത്



പുല്‍വാമയിലെ സിസിടിവി ദൃശ്യങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ വാഹനങ്ങള്‍ റോഡിലൂടെ നീങ്ങുന്നതും തുടര്‍ന്ന് സ്‌ഫോടനമുണ്ടാകുന്നതുമാണ്.ഗൂഗ്ള്‍ റിവേഴ്‌സ് ഇമേജ് സേര്‍ച്ചില്‍ ഈ വീഡിയോ സിറിയയില്‍നിന്നാണെന്ന് വ്യക്തമാകുന്നു. റഷ്യന്‍ ന്യൂസ് ചാനലായ റഷ്യ ടുഡേ യൂറ്റിയൂബില്‍ അപ്ലോഡ് ചെയ്തതാണിത്. മൂന്നു പേര്‍ക്ക് പരിക്കേറ്റ സിറിയയും തുര്‍ക്കിക്കുമിടയില്‍ അതിര്‍ത്തി ഗേറ്റില്‍ ഇടിച്ച കാര്‍ബോംബ് സ്‌ഫോടനത്തില്‍ ദൃശ്യങ്ങളാണിവ.2019 ഫെബ്രുവരി 12നാണ് ഈ സ്‌ഫോടനം അരങ്ങേറിയത്.


Next Story

RELATED STORIES

Share it