Sub Lead

കോഴിക്കോട് മെഡിക്കല്‍ കോളജ് തീവ്രവാദ ആരോപണം: സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരമെന്ന് കാംപസ് ഫ്രണ്ട്

തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി തീവ്രവാദ ആരോപണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിച്ച് വോട്ടാക്കി മാറ്റാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ അതിനു ഒത്താശ ചെയ്യുകയാണ് സിപിഎം എന്നു ഷെഫീഖ് കല്ലായി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് തീവ്രവാദ ആരോപണം:  സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരമെന്ന് കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ തീവ്രവാദ ആരോപണവുമായി രംഗത്ത് വന്ന സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ ഷെഫീഖ് കല്ലായി. സംഘപരിവാര വേട്ടയാടലിന് നിരന്തരം ഇരയാകുന്ന ഡോ. കഫീല്‍ ഖാനുമായി കഴിഞ്ഞ വര്‍ഷം മെയ് 13നു കോളജ് യൂനിയന്‍ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിരുന്നു.

ഏറ്റവും സുതാര്യമായ രീതിയില്‍ പൊതുജനത്തിന് വീക്ഷിക്കാന്‍ ഫെയ്‌സ് ബുക്ക് ലൈവ് അടക്കം ഭാരവാഹികള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍, സംഘപരിവാരത്തിന്റെ ശത്രുപക്ഷത്ത് സ്ഥാപിക്കപ്പെട്ട ഒരു വ്യക്തിയെ പങ്കെടുപ്പിക്കുന്നു എന്ന കാരണത്താല്‍, അടിസ്ഥാനരഹിതമായ ദുരൂഹത ആരോപിച്ചു കൊണ്ടാണ് ബിജെപി രംഗത്ത് വന്നത്. ഇതാണ് സിപിഎം ഏറ്റെടുത്തത്. കഴിഞ്ഞ 16 വര്‍ഷമായി വിദ്യാര്‍ഥികളുടെ കൂട്ടായ്മ ആയ ' ഇന്‍ഡിപെന്‍ഡന്‍സ്' ആണ് കോളജില്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

ഇടത് - സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കാലങ്ങളായി ഇടം ലഭിക്കാത്തത് കൊണ്ട് തന്നെ ആരോപണം നടത്താന്‍ ഇരു കക്ഷികളും വ്യഗ്രത കാണിക്കുന്നു. തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി തീവ്രവാദ ആരോപണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിച്ച് വോട്ടാക്കി മാറ്റാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ അതിനു ഒത്താശ ചെയ്യുകയാണ് സിപിഎം എന്നും ഷെഫീഖ് കല്ലായി പറഞ്ഞു.




Next Story

RELATED STORIES

Share it