പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി പ്രക്ഷോഭ ജാഥ തിരൂരില്‍ സമാപിച്ചു

തിരൂര്‍: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചു കൊണ്ട് താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം ശാശ്വത പരിഹാരങ്ങളാണ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍ നയിക്കുന്ന പ്രക്ഷോഭ ജാഥ തിരൂര്‍ ബസ് സ്റ്റാന്റില്‍ സമാപന സമ്മേളനം സംഘടിപ്പിച്ചു.
കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി മലപ്പുറം ജില്ലയുടെ പ്രശ്‌നമാണ് കാംപസ് ഫ്രണ്ടിന്റേത് മാത്രമല്ല,മലപ്പുറം ജില്ല അനുഭവിക്കുന്ന വിദ്യഭ്യാസ അവഗണന അവസാനിക്കുന്നത് വരേ ജനകീയ സമരങ്ങളുമായി മുന്നോട്ട് കൊണ്ട് പോകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ്, എസ്ഡിപിഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. കെ.സി നസീര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുല്ല എന്നിവര്‍ വിദ്യാര്‍ഥികളെ അഭിസംബോധനം സംസാരിച്ചു.
കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി വി എസ് അര്‍ഷഖ് ശര്‍ബാസ് , യൂനുസ് വെന്തൊടി, ജില്ലാ വൈസ് പ്രസിഡന്റ് ഷാമിര്‍ എടവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT