Sub Lead

സംവരണ വിരുദ്ധ മാഫിയക്കെതിരെ ലേഖനം: ഡോ. കെ എസ് മാധവന് നേരെയുള്ള കാലിക്കറ്റ് സർവകലാശാലയുടെ പ്രതികാര നടപടി പിൻവലിക്കുക - കാംപസ് ഫ്രണ്ട്

സംവരണ വിരുദ്ധ മാഫിയക്കെതിരെ ലേഖനം:  ഡോ. കെ എസ് മാധവന് നേരെയുള്ള കാലിക്കറ്റ് സർവകലാശാലയുടെ പ്രതികാര നടപടി പിൻവലിക്കുക - കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: സംവരണ വിരുദ്ധ മാഫിയക്കെതിരെ ലേഖനമെഴുതിയതിൻ്റെ പേരിൽ കാലിക്കറ്റ് സർവകലാശാലാ ചരിത്ര പഠനവകുപ്പ് അസോഷ്യേറ്റ് പ്രഫസറായ ഡോ. കെ എസ് മാധവന് നേരെയുള്ള സർവകലാശാലയുടെ പ്രതികാര നടപടി പിൻവലിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് സെബ ഷിറീൻ ആവശ്യപ്പെട്ടു. രാജ്യത്തെ സർവകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയതിനാണ് എഴുത്തുകാരനും ദലിത് ചിന്തകനും പ്രഭാഷകനുമായ ഡോ. കെ എസ് മാധവനെതിരെ കാലിക്കറ്റ് സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരിക്കുന്നത്.

വളരെക്കാലമായി നടത്തി വരുന്ന പഠനങ്ങളുടെയും പ്രവർത്തനത്തിന്റെയും തുടർച്ചയായി ഇന്ത്യയിലും കേരളത്തിലും നടക്കുന്ന സംവരണ അട്ടിമറികളെക്കുറിച്ചും സർവകലാശാലകളിൽ കാലാകാലമായി നിലനിൽക്കുന്ന കീഴാള വിരുദ്ധതയെ കുറിച്ചുമാണ് അദ്ദേഹം ലേഖനമെഴുതിയത്. രാജ്യത്തെ വിവിധ സർവകലാശാലകളിൽ ഇതിനു മുമ്പും അധ്യാപകർ വിമർശനാത്മക ലേഖനങ്ങൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സംവരണ വിരുദ്ധ ലോബികളുടെ നെറികേടുകൾ തുറന്ന് കാണിക്കുമ്പോൾ അച്ചടക്ക നടപടി കാണിച്ച് അക്കാദമിക സ്വാതന്ത്ര്യത്തിൻ്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും കടക്കൽ കത്തിവെക്കൽ അംഗീകരിക്കാൻ കഴിയില്ല. അടിയന്തരമായി അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കാൻ സർകലാശാല തയ്യാറാവണമെന്നും സെബാ ഷിറീൻ കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it