Sub Lead

'മാനവരാശിക്കെതിരായ കുറ്റകൃത്യം', 'വൈദ്യമേഖലയിലെ ദുരുപയോഗം': ബില്‍ ഗേറ്റ്‌സിനെതിരേ വൈറ്റ്ഹൗസിന് പരാതി

മാനവ രാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വൈദ്യ ദുരുപയോഗം എന്നിവയില്‍ ഇരുവര്‍ക്കുമെതിരേ ഗുരുതര ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം. മെയ് 11 വരെ അഞ്ചു ലക്ഷത്തിലധികം പേരാണ് ഓണ്‍ലൈന്‍ പരാതിയില്‍ ഒപ്പുവച്ചത്.

മാനവരാശിക്കെതിരായ കുറ്റകൃത്യം, വൈദ്യമേഖലയിലെ ദുരുപയോഗം: ബില്‍ ഗേറ്റ്‌സിനെതിരേ വൈറ്റ്ഹൗസിന് പരാതി
X

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സിനുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് വൈറ്റ്ഹൗസിന് ഓണ്‍ലൈന്‍ പരാതി. മാനവ രാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വൈദ്യ ദുരുപയോഗം എന്നിവയില്‍ ഇരുവര്‍ക്കുമെതിരേ ഗുരുതര ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം. മെയ് 11 വരെ അഞ്ചു ലക്ഷത്തിലധികം പേരാണ് ഓണ്‍ലൈന്‍ പരാതിയില്‍ ഒപ്പുവച്ചത്.

ബില്‍, മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ടെറ്റനസ് വാക്‌സിനുകളില്‍ ഒളിഞ്ഞിരിക്കുന്ന എച്ച്‌സിജി ആന്റിജന്‍ ഉപയോഗിച്ച് കെനിയന്‍ കുട്ടികളെ മനപ്പൂര്‍വ്വം വന്ധ്യംകരണം നടത്തിയതിലൂടെ വൈദ്യമേഖലയെ ദുരുപയോഗം ചെയ്‌തെന്ന് പരാതിയില്‍ ആരോപിക്കുന്നു. കൂടാതെ, പ്രതിരോധ കുത്തിവയ്പ്പുകള്‍ വഴി 'ജനസംഖ്യാ വര്‍ധന കുറയ്ക്കുന്നതിനുള്ള' താല്‍പര്യത്തെക്കുറിച്ചുള്ള ബില്‍ ഗേറ്റ്‌സിന്റെ പരാമര്‍ശവും പരാതിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഗേറ്റ്‌സും യൂനിസെഫും ലോകാരോഗ്യ സംഘടനയും ടെറ്റനസ് വാക്‌സിനുകളില്‍ മറഞ്ഞിരിക്കുന്ന എച്ച്‌സിജി ആന്റിജന്‍ ഉപയോഗിച്ച് കെനിയന്‍ കുട്ടികളെ മനപൂര്‍വ്വം വന്ധ്യംകരിച്ചെന്ന ആരോപണം നിലവില്‍ ശക്തമാണ്.

14നും 49നും ഇടയില്‍ പ്രായമുള്ള കെനിയന്‍ വനിതകള്‍ക്കുള്ള 5 കുത്തിവയ്പ്, 2 വര്‍ഷ വാക്‌സിനേഷന്‍ പദ്ധതിയെക്കുറിച്ച് 2014ല്‍ കെനിയയിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് നടത്തിയ പഠനത്തില്‍ മുഴുവന്‍ സാംപിളുകളിലും എച്ച്‌സിജി ആന്റിജന് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.

'ഇത് ഞങ്ങളുടെ സംശയം ശരിയാണെന്ന് തെളിയിച്ചു. ഈ ലോകാരോഗ്യ സംഘടനയുടെ ഈ കാംപയിന്‍ നവജാതശിശുക്കളിലെ ടെറ്റനസിനെ ഉന്മൂലനം ചെയ്യുന്നതിനായിരുന്നില്ല മറിച്ച് ഗര്‍ഭധാരണം നിയന്ത്രിക്കുന്ന വാക്‌സിന്‍ ഉപയോഗിച്ച് ശക്തമായ ജനസംഖ്യാ നിയന്ത്രണ വന്ധ്യംകരണ കാംപയിനാണ് ഇവിടെ നടന്നതെന്ന് കെനിയ കാത്തലിക് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ വക്താവ് ഡോ. എന്‍ഗാരെ വ്യക്തമാക്കിയിരുന്നു.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആരംഭിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍ (ഗവി) ആണ് ലോകാരോഗ്യ സംഘടനയും യുനിസെഫും 23 ലക്ഷം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യമായി നല്‍കിയ വാക്‌സിന് ധനസഹായം നല്‍കിയതെന്ന് പറയപ്പെടുന്നു.

Next Story

RELATED STORIES

Share it