വിരല്‍ത്തുമ്പില്‍ ഇനി ഓട്ടോയും; 'കോള്‍ ഓട്ടോ' സര്‍വീസിന് തുടക്കം
കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ലഭ്യമാവുന്നുവെന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇനി മുതല്‍ യാത്രചെയ്യാന്‍ ഓട്ടോ കാത്തുനിന്ന് മുഷിയേണ്ടതില്ല. യാത്രക്കാരന് 'കോള്‍ ഓട്ടോ' ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഊബറിന് പിന്നാലെ ഇനി ഓട്ടോറിക്ഷകളും വിരല്‍ത്തുമ്പില്‍. ഓണ്‍ലൈനായി ഓട്ടോ ബുക്ക് ചെയ്ത് യാത്രചെയ്യാവുന്ന 'കോള്‍ ഓട്ടോ' എന്ന അപ്ലിക്കേഷന്‍ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ലഭ്യമാവുന്നുവെന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇനി മുതല്‍ യാത്രചെയ്യാന്‍ ഓട്ടോ കാത്തുനിന്ന് മുഷിയേണ്ടതില്ല. യാത്രക്കാരന് 'കോള്‍ ഓട്ടോ' ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇതിലൂടെ ഏറ്റവും അടുത്തുള്ള ഓട്ടോ പെട്ടെന്ന് ബുക്ക് ചെയ്യാനാവും.
കോഴിക്കോട് ആസ്ഥാനമായുള്ള ഈനാസ് ഓണ്‍ലൈന്‍ സൊലൂഷനാണ് ഈ ആപ്പ് അവതരിപ്പിക്കുന്നത്. 15 ദിവസത്തിനകം സംവിധാനം പൂര്‍ണരൂപത്തിലാവുമെന്ന് കോള്‍ ഓട്ടോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സി കെ ഇര്‍ഷാദ്, ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ അനിം കോമാച്ചി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
9447799744 ആണ് കോള്‍ ഓട്ടോയുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍. കോഴിക്കോട് നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോള്‍ ഓട്ടോ സംവിധാനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും വിനോദ് കോവൂരും ചേര്‍ന്നാണ് കോള്‍ ഓട്ടോ ആപ്പ് പുറത്തിറക്കിയത്.
ലോഗോ പ്രകാശനം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ (കോഴിക്കോട്) എ കെ ശശികുമാറും നിര്‍വഹിച്ചു. യാത്ര പോവാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ കൂലിയും ദൂരവും നേരത്തെ മനസ്സിലാക്കി ബുക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. ബുക്ക് ചെയ്താല്‍ ആ ഓട്ടോയുടെ എല്ലാ വിവരങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ ആപ്പിലൂടെ ലഭിക്കും. ഒരു നിശ്ചിതസമയത്തേക്കോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്കോ മുന്‍കൂട്ടി ബുക്ക് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്. ബുക്ക് ചെയ്ത് സഞ്ചരിക്കുന്ന യാത്രക്കാരനും ഓട്ടോയും എവിടെയെത്തിയെന്ന് യാത്രക്കാരനുമായി ബന്ധപ്പെട്ടവര്‍ക്ക് ആപ്പിലെ ട്രാക്ക് സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ കഴിയും.
ഓട്ടോ ഡ്രൈവര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരെയും കണ്ടെത്താം. അടിയന്തര സാഹചര്യത്തില്‍ യാത്രക്കാരന് പോലിസിനെയും ബന്ധുക്കളെയും വിവരമറിയിക്കാന്‍ എമര്‍ജന്‍സി അലര്‍ട്ട് സംവിധാനവുമുണ്ട്. ആപ്പിലെ എമര്‍ജന്‍സി അലര്‍ട്ട് ബട്ടനില്‍ അമര്‍ത്തിയാല്‍ പോലിസിലും ബന്ധപ്പെട്ട 10 നമ്പറുകളിലേക്കും അലര്‍ട്ട് മെസേജ് കൈമാറാം. പിന്നിട്ട വഴികളും തുടര്‍ന്ന് സഞ്ചരിക്കേണ്ട വഴികളും ഉള്‍പ്പടെ എല്ലാ വിവരങ്ങളും യാത്രയ്ക്കിടെ മനസ്സിലാക്കാം. ആപ്പിലെ ട്രാക്ക് സിസ്റ്റത്തിലൂടെ ഈ വിവരങ്ങള്‍ റെക്കോര്‍ഡും ചെയ്യും.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് ഇതുവഴി സുരക്ഷിതത്വം ഉറപ്പാക്കുന്നു. ഓട്ടോയ്ക്കും നിലവിലെ ഔദ്യോഗിക നിരക്ക് തന്നെ നല്‍കിയാല്‍ മതി. സര്‍വീസ് ചാര്‍ജോ മറ്റു ഫീസുകളോ ഒന്നും ഈടാക്കുന്നില്ല. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓട്ടോക്കാരനില്‍നിന്ന് പ്രതിവര്‍ഷത്തേക്ക് 840 രൂപ ഈടാക്കും. തുക അടയ്ക്കുന്ന ഡ്രൈവര്‍ക്ക് ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്. ഓട്ടോകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയ പുരോഗമിക്കുകയാണ്.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT