അസമില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം

അസം മന്ത്രിമാരായ നബാ കുമാര്‍ ഡോളെ, സിദ്ധാര്‍ത്ഥ് ഭട്ടാചാര്യ എന്നിവരും രഞ്ജിത്ത് കുമാര്‍ ദാസിന്റെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

അസമില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം

ഗുവാഹത്തി: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രക്ഷോഭരംഗത്തുള്ള ജനക്കൂട്ടം അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് കുമാര്‍ ദാസിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചു.അസം മന്ത്രിമാരായ നബാ കുമാര്‍ ഡോളെ, സിദ്ധാര്‍ത്ഥ് ഭട്ടാചാര്യ എന്നിവരും രഞ്ജിത്ത് കുമാര്‍ ദാസിന്റെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

ഗുവാഹത്തിയിലെ സിക്‌സ് മൈല്‍ ഫ്‌ലൈ ഓവറില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ദിസ് പൂരിലേക്ക് പോകുന്ന വാഹന വ്യൂഹത്തിനെതിരെയായിരുന്നു ആക്രമണം. കാനപ്പറയില്‍ നിന്നും ഒരു പരിപാടിക്ക് ശേഷം സംസ്ഥാന തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു സംഘം. മേല്‍പ്പലത്തിലേക്ക് വാഹനവ്യൂഹം പ്രവേശിച്ചതിനു പിന്നാലെ നൂറുകണക്കിന് സമരക്കാര്‍ വാഹനവ്യൂഹം തടയുകയും വാഹനവ്യൂഹത്തിനെതിരേ കല്ലുകളും വടികളും എറിയുകയുമായിരുന്നു.ഉടന്‍ വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്. മൂരിഗോണ്‍ എംഎല്‍എ രാംകാന്ത് തേവരിയുടെ വാഹനവും ഇത്തരത്തില്‍ ഇതേ മേല്‍പ്പാലത്തില്‍ വച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ട്. ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നലെ 12 മണിക്കൂര്‍ ബന്ദ് നടന്നിരുന്നു.


RELATED STORIES

Share it
Top