Sub Lead

പൗരത്വ നിയമം: ഭോപ്പാലില്‍ നേതാക്കളടക്കം 48 പേര്‍ ബിജെപി വിട്ടു

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വീടുതോറും പിന്തുണ തേടി പോകുന്ന സംഭവം നിങ്ങള്‍ കണ്ടിട്ടുണ്ടോ?, രാജിവെച്ച ഭോപ്പാല്‍ ജില്ലാ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ആദില്‍ ഖാന്‍ ചോദിച്ചു.

പൗരത്വ നിയമം: ഭോപ്പാലില്‍ നേതാക്കളടക്കം 48 പേര്‍ ബിജെപി വിട്ടു
X

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഭോപ്പാലില്‍ ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ നേതാക്കളടക്കം 48 പേര്‍ പാര്‍ട്ടി വിട്ടു. ഭോപ്പാല്‍ ജില്ലാ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ആദില്‍ ഖാന്‍, സംസ്ഥാന മാധ്യമ മേധാവി ജാവേദ് ബെയ്ഗ് എന്നിവരടങ്ങുന്ന അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. വീട് കയറി ഇറങ്ങിയുള്ള ബിജെപി നേതാക്കളുടെ പ്രചരണം തന്നെ പൗരത്വ നിയമം ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വീടുതോറും പിന്തുണ തേടി പോകുന്ന സംഭവം നിങ്ങള്‍ കണ്ടിട്ടുണ്ടോ?, രാജിവെച്ച ഭോപ്പാല്‍ ജില്ലാ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ആദില്‍ ഖാന്‍ ചോദിച്ചു. പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വിവേചനമാണ് നേരിടുന്നതെന്നും ഒരു വിഭാഗത്തെ താഴ്ത്തിക്കെട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടേയും വാജ്‌പേയിയുടെയും നിലപാടുകളല്ല ഇപ്പോഴുള്ള പാര്‍ട്ടി, ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് മൈനോറിറ്റി സെല്‍ സംസ്ഥാന പ്രസിഡണ്ടിന് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോദിയും അമിത്ഷായും ചേര്‍ന്ന് പാര്‍ട്ടിയെ പിടിച്ചെടുക്കുകയാണ്. ഒരു പ്രത്യേക സമുദായത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു, ഭരണഘടനയുടെ ആത്മാവ് ഇപ്പോള്‍ കൊല്ലപ്പെടുകയാണന്നും രാജിക്കത്തില്‍ പറയുന്നു. എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ ബിജെപി നിരസിച്ചു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണന്നും ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.



Next Story

RELATED STORIES

Share it