Sub Lead

ബൈജൂസിന്റെ സിഎഫ്ഒ രാജിവച്ചു; ഒഴിയുന്നത് ജോലിയില്‍ പ്രവേശിച്ച് ആറുമാസത്തിനിടെ

ബൈജൂസിന്റെ സിഎഫ്ഒ രാജിവച്ചു; ഒഴിയുന്നത് ജോലിയില്‍ പ്രവേശിച്ച് ആറുമാസത്തിനിടെ
X

ബെംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ (സിഎഫ്ഒ) അജയ് ഗോയല്‍ രാജിവച്ചു. ബൈജൂസില്‍ ചേര്‍ന്ന് ആറ് മാസത്തിനുള്ളിലാണ് രാജിയെന്നതും ശ്രദ്ധേയമാണ്. ഇദ്ദേഹം നേരത്തേ ജോലി ചെയ്തിരുന്ന വേദാന്തയിലേക്കു തന്നെ തിരിച്ചുപോവുമെന്നാണ് റിപോര്‍ട്ട്. ബൈജൂസിനു കീഴിലുള്ള ആകാശിന്റെ മൂലധന സമാഹരണത്തിന് പുറമെ, ഗ്രേറ്റ് ലേണിങ്, എപിക് എന്നിവ വില്‍ക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാജി. 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലങ്ങള്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടില്ല. വായ്പ തിരിച്ചടവിന് മൂലധനം സ്വരൂപിക്കാനുള്ള തിരക്കിട്ട നീക്കം നടക്കുന്നതിനിടെയാണ് ചുമതല ഒഴിയുന്നത്.

നിലവില്‍ ഫിനാന്‍സ് വിഭാഗം പ്രസിഡന്റായിരുന്ന നിതിന്‍ ഗൊലാനി സിഎഫ്ഒ ആയി ചുമതലയേറ്റിട്ടുണ്ട്. പ്രദീപ് കനകിയ സീനിയര്‍ അഡൈ്വസറായും പ്രവര്‍ത്തിക്കും. എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ ആകാശില്‍ ചീഫ് സ്ട്രാറ്റജി ഓഫിസറായിരുന്നു ഗൊലാനി. ആകാശിനെ എറ്റെടുക്കുന്നതില്‍ നിര്‍ണാകയ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു.

ബൈജൂസിന്റെ മുന്‍ സിഎഫ്ഒ പി വി റാവു 2021 ഡിസംബറില്‍ രാജിവച്ചതിനെ തുടര്‍ന്ന് ഏപ്രിലിലാണ് ഗോയലിനെ തല്‍സ്ഥാനത്ത് നിയമിച്ചത്. വേദാന്ത റിസോഴ്‌സ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി സിഎഫ്ഒ, ഡിയാജിയോ, ജിഇ(ജനറല്‍ ഇലക്ട്രിക്), കൊക്കക്കോല, നെസ്‌ലെ എന്നീ കമ്പനികളിലും നിര്‍ണായക സ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നു.

Next Story

RELATED STORIES

Share it