ഉപതിരഞ്ഞെടുപ്പ്: ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാം

ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു

ഉപതിരഞ്ഞെടുപ്പ്: ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വൈകീട്ട് ആറു വരെ ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാന്‍ അവസരം നല്‍കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കുള്ള മാന്വലില്‍ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിറങ് സമയം അവസാനിക്കുന്ന ആറിന് ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കും.

RELATED STORIES

Share it
Top