Sub Lead

കാണ്‍പൂര്‍ സംഘര്‍ഷം: പ്രതികളുടെ വീടുകള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി യോഗി ഭരണകൂടം

ഗൂഢാലോചനക്കാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കുമെന്നും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയോ പൊളിക്കുകയോ ചെയ്യുമെന്നുമാണ് യുപി സര്‍ക്കാരിന്റെ തിട്ടൂരം.

കാണ്‍പൂര്‍ സംഘര്‍ഷം: പ്രതികളുടെ വീടുകള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി യോഗി ഭരണകൂടം
X

കാണ്‍പൂര്‍: ബിജെപി വക്താവ് മുഹമ്മദിനെ നബിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുണ്ടായ അക്രമങ്ങളില്‍ പ്രതികളാവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഗൂഢാലോചനക്കാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കുമെന്നും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയോ പൊളിക്കുകയോ ചെയ്യുമെന്നുമാണ് യുപി സര്‍ക്കാരിന്റെ തിട്ടൂരം.

തത്സമയ ടിവി സംവാദത്തില്‍ ബിജെപി വക്താവ് പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലീം സമുദായം ആഹ്വാനം ചെയ്ത ബന്ദിനിടെ പൊട്ടിപ്പുറപ്പെട്ട കാണ്‍പൂരിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 36 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവങ്ങളുടെ വിഡിയോ ക്ലിപ്പുകള്‍ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്നാണ് പോലിസ് ഭാഷ്യം. തിരിച്ചറിയാത്ത അക്രമികള്‍ക്കെതിരെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിഡിയോ പരിശോധന കൂടുതല്‍ പേരെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ വിജയ് സിങ് മീണ പറഞ്ഞു. അക്രമത്തിനു ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും. നഗരത്തില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷമാണ് കാണ്‍പൂരിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചക്കിടെയാണ് ബിജെപി വക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദിനെ അധിക്ഷേപിച്ചത്.

ഈ വിഷയത്തില്‍ നൂപുര്‍ ശര്‍മക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടാന്‍ ഒരു വിഭാഗം ആഹ്വാനം ചെയ്തു. ഒരു വിഭാഗം അതിനെ എതിര്‍ത്തു. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറും ഏറ്റുമുട്ടലും നടക്കുകയായിരുന്നു.

Next Story

RELATED STORIES

Share it