- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയിൽ ഇപ്പോൾ പോത്തും കാളയും സ്ത്രീകളും സുരക്ഷിതർ: യോഗി ആദിത്യനാഥ്
പണ്ട് നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷ ഇല്ലായിരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ പോത്തുകളും കാളകളും സുരക്ഷിതരല്ലായിരുന്നു.

ലഖ്‌നോ: താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഉത്തര്‍പ്രദേശില്‍ പെണ്‍മക്കളും സഹോദരിമാരും കാളകളും പോത്തും ഒന്നും സുരക്ഷിതരല്ലായിരുന്നുവെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു. ലഖ്‌നോവിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
എന്തായിരുന്നു ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ? മക്കളും സഹോദരിമാരും സുരക്ഷിതരല്ലായിരുന്നു. റോഡിലെ കുഴികള്‍ ഉത്തര്‍പ്രദേശിന്റെ പ്രതീകമായിരുന്നു. കാളകള്‍ക്കും പോത്തുകള്‍ക്കും പോലും സുരക്ഷിതത്വം നഷ്ടപ്പെട്ടിരുന്നു. പരിഷ്‌കൃതരായ മനുഷ്യര്‍ പോലും രാത്രി തെരുവിലൂടെ നടക്കാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതാണോ സ്ഥിതി?, യോഗി ചോദിച്ചു. ഇപ്പോള്‍ സ്ത്രീകളും കാളകളും പോത്തുകളും സംസ്ഥാനത്ത് ഒരുപോലെ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് എപ്പോഴെങ്കിലും സുരക്ഷിതത്വം അനുഭവപ്പെടുമോ എന്ന് ഞങ്ങളുടെ പ്രവര്‍ത്തകരോട് എപ്പോഴും കുടുംബത്തിലെ സ്ത്രീകള്‍ ചോദിക്കുമായിരുന്നു. പണ്ട് നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷ ഇല്ലായിരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ പോത്തുകളും കാളകളും സുരക്ഷിതരല്ലായിരുന്നു. കിഴക്കന്‍ യുപിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ടിടങ്ങളിലും ഒരുപോലെയാണ്. എവിടെയും പ്രശ്നങ്ങളില്ല, ആദിത്യനാഥ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















