Sub Lead

ബജറ്റ് 2020: രാജ്യത്തെ ഉന്നത സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

നിര്‍മ്മാണ മേഖലയിലും ഉപഭോഗ മേഖലയിലുമടക്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പ്കുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വര്‍ഷത്തെ കേന്ദ്രബജറ്റ്.

ബജറ്റ് 2020: രാജ്യത്തെ ഉന്നത സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
X

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉന്നത സാമ്പത്തിക വിദഗ്ധരുമായി ഇന്നു കൂടിക്കാഴ്ച നടത്തും. നിതി ആയോഗില്‍ നടക്കുന്ന യോഗം ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തുന്നതാണ്. ജൂണില്‍ പ്രധാനമന്ത്രി മോദി രാജ്യത്തെ 40 ഉന്നത സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

നിര്‍മ്മാണ മേഖലയിലും ഉപഭോഗ മേഖലയിലുമടക്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പ്കുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വര്‍ഷത്തെ കേന്ദ്രബജറ്റ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രവചിക്കുന്നത്. 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്.

മൊത്ത ആഭ്യന്തര ഉത്പാദനം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് നേടിയിരുന്നത്. ആഗോള സാമ്പത്തി പ്രതിസന്ധിക്കു പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 2008-09ല്‍ 3.1 ശതമാനമായി കുറഞ്ഞിരുന്നു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് നികുതി ഇളവുകളും അടിസ്ഥാനസൗകര്യങ്ങള്‍ക്കായി അധിക തുകയും അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി തേടിയിരുന്നു.ഇത്തവണത്തെ ബജറ്റിനായി ജനങ്ങള്‍ അവരുടെ ആശയങ്ങളും നിര്‍ദേശങ്ങളും നല്‍കണം. കേന്ദ്ര ബജറ്റില്‍ ചേര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ധനമന്ത്രാലയം തയ്യാറാണ്. കാര്‍ഷിക മേഖലയെയും വിദ്യാഭ്യാസത്തെയും മെച്ചപ്പെടുത്തുന്നതിന് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ പ്രത്യേകമായി സ്വീകരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

സര്‍ക്കാര്‍ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'ങ്യഏീ്.ശി' എന്ന സൈറ്റിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും 130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വികസനത്തിലേക്കുള്ള പാത വ്യക്തമാക്കുമെന്നും മോദി പറഞ്ഞു.

Next Story

RELATED STORIES

Share it