- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ബംഗാളി മുസ്‌ലിംകളെയാണ് അവര്‍ നോട്ടമിടുന്നത്'; പ്രശ്‌നമുണ്ടാക്കിയത് ബജ്‌റംഗ്ദള്‍: ബൃന്ദാ കാരാട്ട്
ബംഗാളി മുസ്‌ലിംകളാണ് ഇവിടെ താമസിക്കുന്ന കൂടുതലും. ഈ രാമനവമി ദിനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. പക്ഷേ അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഇടിച്ചുനിരത്തലിന് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്. ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് ബജ്‌റംഗ്ദളാണ്. ജാഹാംഗീര്‍പുരിയിലെ പാവപ്പെട്ട ബംഗാളി മുസ്‌ലിംകളെയാണ് അവര്‍ ഉന്നമിടുന്നതെന്നും ബൃന്ദ ആരോപിച്ചു.
ബംഗാളി മുസ്‌ലിംകളാണ് ഇവിടെ താമസിക്കുന്ന കൂടുതലും. ഈ രാമനവമി ദിനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. പക്ഷേ അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബിജെപി പ്രസിഡന്റിന്റെ പരസ്യ പ്രസ്താവനക്ക് ശേഷമാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജഹാംഗീര്‍പുരിയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ഇടിച്ചു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
എന്നാല്‍, ഇതിനെതിരായ ഹരജികള്‍ പരിഗണിച്ച ഹൈക്കോടതി ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ പാടില്ല തല്സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടു. കോടതി ഉത്തരവ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി തുടര്‍ന്നത്. ഉത്തരവ് ലഭിക്കുന്നതിനിടെ പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനായിരുന്നു അധികൃതരുടെ നീക്കം.
ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നടത്തിയ കുടിയൊഴിപ്പിക്കലിനെതിരേ സുപ്രിംകോടതിയില്‍ ബൃന്ദ കാരാട്ട് ഹരജി നല്‍കിയിരുന്നു. ഹനുമാന്‍ ജയന്തി ഘോഷയാത്ര വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെയാണ് ജഹാംഗീര്‍പുരിയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ഇടിച്ചു പൊളിക്കാന്‍ കോര്‍പറേഷന്‍ നടപടികള്‍ ആരംഭിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















