Sub Lead

വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് ബൃന്ദ കാരാട്ട്

കേന്ദ്രസര്‍ക്കാര്‍ നീക്കം നീക്കം സ്ത്രീ ശാക്തീകരണത്തിന് സഹായകരമാകില്ല. വിവാഹപ്രായം ഉയര്‍ത്തുന്നതിന് പകരം സ്ത്രീകള്‍ക്ക് പഠിക്കാനും പോഷകാഹാരം ഉറപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊള്ളേണ്ടത്.

വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് ബൃന്ദ കാരാട്ട്
X

ന്യൂഡല്‍ഹി: വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 18ാം വയസ്സില്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും പുതിയ നീക്കം അതിനെതിരാണെന്നും ബൃന്ദ കാരാട്ട് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നീക്കം നീക്കം സ്ത്രീ ശാക്തീകരണത്തിന് സഹായകരമാകില്ല. വിവാഹപ്രായം ഉയര്‍ത്തുന്നതിന് പകരം സ്ത്രീകള്‍ക്ക് പഠിക്കാനും പോഷകാഹാരം ഉറപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊള്ളേണ്ടത്. വിവാഹപ്രായം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങള്‍ തൃപ്തികരമല്ലെന്നും ഇത് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ഓടിയോളിക്കാന്‍ വേണ്ടിയുള്ള നീക്കമാണെന്നും ബൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി.

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ആയി ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും മുസ്ലിം ലീഗും രംഗത്തെത്തി. മുസ്ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച് ലീഗ് ഇരു സഭകളിലും മുസ്ലിം ലീഗ് നോട്ടീസ് നല്‍കി. അതേസമയം, ബില്ല് നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്രം മൗനം തുടരുകയാണ്.

Next Story

RELATED STORIES

Share it