പ്രവാസിയില്‍നിന്ന് കാല്‍ ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍ പിടിയില്‍

കണ്ണൂര്‍: കെട്ടിട നിനിര്‍മാണ അനുമതിക്കു വേണ്ടി പ്രവാസിയില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയറെ വിജിലന്‍സ് സംഘം. പയ്യന്നൂര്‍ നഗരസഭയിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ അനുമതിക്കായി കഴിഞ്ഞ ഏപ്രിലില്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. അനുമതി ലഭിക്കാതിരുന്നതോടെ പ്രവാസി പലതവണ നഗരസഭയില്‍ അന്വേഷിച്ചെത്തിയെങ്കിലും ഓവര്‍സിയര്‍ ബിജു പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയെന്നാണ് ആരോപണം. 25,000 രൂപ കൈക്കൂലി നല്‍കിയാല്‍ നിര്‍മാണാനുമതി വേഗത്തില്‍ നല്‍കാമെന്ന് കഴിഞ്ഞ 21ന് പ്രവാസിയെ ബിജു അറിയിച്ചു. ഇക്കാര്യം പ്രവാസി കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നഗരസഭാ ഓഫിസിനുപുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍വച്ച് ബിജു കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
RELATED STORIES
കശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്ക്കാര്...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്നിന്ന് ചാടി വിദ്യാര്ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില് മരണം 12 ആയി ; അവശ്യസാധനങ്ങള്ക്ക്...
6 Dec 2023 5:28 AM GMTജോലി വാഗ്ദാനം ചെയ്ത് യുവതിയില്നിന്ന് പണംതട്ടിയ യൂത്ത് കോണ്ഗ്രസ്...
6 Dec 2023 5:21 AM GMTസര്വ്വകലാശാലകളെ സംഘപരിവാര് കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTകശ്മീരിലെ സോജില ചുരത്തില് വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്...
5 Dec 2023 1:51 PM GMT