ഉല്‍പാദനം കുറച്ച് ഒപെക് രാജ്യങ്ങള്‍; ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു

പ്രതിദിന ഉല്‍പാദനത്തിന് 80000 മുതല്‍ 90000 വരെ ബാരല്‍ റഷ്യ കുറവുവരുത്തിയപ്പോള്‍ ഒപെക് രാജ്യങ്ങള്‍ പ്രതിദിന ഉത്പാദനം 25 ലക്ഷം ബാരലിലേക്ക് എത്തിക്കാനാണ് നീക്കം നടത്തുന്നത്.

ഉല്‍പാദനം കുറച്ച് ഒപെക് രാജ്യങ്ങള്‍;  ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു

ദുബയ്: രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നു.ഈ വര്‍ഷം ഇതാദ്യമായി ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 65 ഡോളര്‍ കടന്നു. എണ്ണഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍നില്‍്ക്കുന്ന ഇറാനും വെനിസ്വെലയ്ക്കുമെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതും എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതുമാണ് വില വര്‍ധനയ്ക്ക് കാരണം.

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസും (ഒപെക്) റഷ്യയും അന്താരാഷ്ട്ര വിപണിയിലേക്കുള്ള എണ്ണ വിതരണത്തില്‍ കുറവു വരുത്തി. ഇതും വിലകയറാന്‍ കാരണമായി. പ്രതിദിന ഉല്‍പാദനത്തിന് 80000 മുതല്‍ 90000 വരെ ബാരല്‍ റഷ്യ കുറവുവരുത്തിയപ്പോള്‍ ഒപെക് രാജ്യങ്ങള്‍ പ്രതിദിന ഉത്പാദനം 25 ലക്ഷം ബാരലിലേക്ക് എത്തിക്കാനാണ് നീക്കം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് കരുതുന്നത്.ഈ വര്‍ഷം ശരാശരി വില ബാരലിന് 70 ഡോളര്‍ വരെ ആകുമെന്നാണ് മെറില്‍ ലിഞ്ച് വ്യക്തമാക്കുന്നത്

RELATED STORIES

Share it
Top