മുക്കം മുലപ്പാല്‍ വിവാദം: മാതാവിനെ ശിക്ഷിച്ച് കോടതി; കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും
കോടതി പിരിയും വരെയും തടവും 1000 രൂപ പിഴയുമാണ് താമരശ്ശേരി സിജെഎം കോടതി വിധിച്ചത്. ജുവൈനല്‍ ആക്ട് പ്രകാരം ആണ് ശിക്ഷ.

കോഴിക്കോട്: അഞ്ച് ബാങ്കുകളുടെ സമയം കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാവായ മുക്കം ഓമശ്ശേരി അഫ്‌സത്തിനെ കോടതി ശിക്ഷിച്ചു. കോടതി പിരിയും വരെയും തടവും 1000 രൂപ പിഴയുമാണ് താമരശ്ശേരി സിജെഎം കോടതി വിധിച്ചത്. ജുവൈനല്‍ ആക്ട് പ്രകാരം ആണ് ശിക്ഷ.
2016 നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നവംബര്‍ രണ്ടിന് ഉച്ചയോടെ ഓമശ്ശേരി സ്വദേശി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ മുക്കം ഇഎംഎസ് സഹകരണ ആസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ നഴ്‌സുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ബാങ്ക് വിളികള്‍ കഴിയാതെ മുലപ്പാല്‍ കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സിദ്ദിഖ് മുലപ്പാല്‍ കൊടുക്കുന്നത് വിലക്കുകയായിരുന്നു. കളന്തോട് ഉള്ള സിദ്ധന്റെ വാക്ക് കേട്ടായിരുന്നു ഈ മുലപ്പാല്‍ നിഷേധം.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലിസ് കേസെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സും നിര്‍ദേശം നല്‍കിയിരുന്നു.കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറാണ് ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. പിതാവിന്റെ അന്ധ വിശ്വാസത്താല്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസവിച്ച കുഞ്ഞിന് വ്യാഴാഴ്ച പന്ത്രണ്ടരയ്ക്ക് ശേഷമാണ് മുലപ്പാല്‍ നല്‍കിയത്.
RELATED STORIES
'വഴിയില് കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്ട്ടി...
11 Aug 2022 7:45 AM GMTറോഡില് കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്...
11 Aug 2022 7:08 AM GMTഗല്വാന് ഏറ്റുമുട്ടല്: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില് വീണ്ടും മാസ്ക് നിര്ബന്ധമാക്കി ഡല്ഹി സര്ക്കാര്;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര് ബാബരി മസ്ജിദ് മാതൃകയില് തകര്ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT