അഴിയൂരില്‍ കരുവയലില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി; നാട്ടുകാര്‍ ഭീതിയില്‍
അഴിയൂര്‍ കരുവയലില്‍ പുളിയേരി നട ഭാഗം ഒതയോത്ത് പരവന്റവിട ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയത്.

കോഴിക്കോട്: അഴിയൂരില്‍ കരുവയലില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി. അഴിയൂര്‍ കരുവയലില്‍ പുളിയേരി നട ഭാഗം ഒതയോത്ത് പരവന്റവിട ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയത്. സംഭവം പ്രദേശത്തുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
സമീപവാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയില്‍ വിളക്ക് കത്തിക്കാന്‍ വന്നപ്പോഴാണ് ബോംബുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഉഗ്ര സ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകളും നാടന്‍ ബോംബുകളും ചോമ്പാല്‍ പോലിസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നിര്‍വ്വീരമാക്കി. ആളൊഴിഞ്ഞ പ്രദേശമായ ഇവിടങ്ങളില്‍ രാത്രി കാലങ്ങളില്‍ അപരിചതായ ആളുകള്‍ എത്താറുണ്ടെന്ന് പരിസരവാസികള്‍ അറിയിച്ചു. അന്യജില്ലകളിലുള്ള കൊലക്കേസ് പ്രതികളടക്കം കുറച്ചുപേര്‍ ദിവസങ്ങളായി ഈ പ്രദേശത്ത് ക്യാംപ് ചെയ്യുന്നതായും അറിയുന്നു.

നിയമസഭ ഇലക്ഷന്‍ അടുത്ത സമയത്ത് മനപ്പൂര്‍വ്വം അഴിയൂര്‍ പ്രദേശത്ത് സഘര്‍ഷം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം ഇവിടെ ക്യാംപ് ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇവിടങ്ങളില്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയിട്ട് കുറച്ച് കാലമായി എന്നും ഈ പ്രദേശത്ത് പോലിസിന്റെ ശ്രദ്ധ കൂടുതല്‍ ചെലുത്തണമെന്നും സമീപവാസികള്‍ ആവശ്യപ്പെട്ടു.

RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT